സിനിമയില്‍ വ്യത്യസ്തതകളും പരീക്ഷണങ്ങളും ധാരാളമുണ്ടാകാറുണ്ട്. എന്നും മികച്ചതിനെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് മഞ്ജു വാര്യര്‍. രാജീവ് പിള്ളയുടെ ഓര്‍മ്മയ്ക്കുമുന്നില്‍ സുഹൃത്തുക്കള്‍ ഒരുക്കിയ ടേക്ക് ഓഫ് എന്ന ചിത്രത്തിനു പ്രശംസയുമായി എത്തുകയാണ് മഞ്ജു വാര്യര്‍. എഡിറ്ററായ മഹേഷ് നാരായണന് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ടേക്ക് ഒാഫ് സൂപ്പര്‍ ഹിറ്റായി കഴിഞ്ഞു. പാര്‍വതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം അതി ഗംഭീരമെന്നാണ് ഏവരും പറയുന്നത്. ചിത്രത്തെ പുകഴ്തി മഞ്ജു വാര്യരും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജുവിന്റെ പ്രതികരണം.
മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ടേക്ക് ഓഫിനെ ഒറ്റവാക്കിൽ ഉജ്ജ്വലം എന്നുവിശേഷിപ്പിക്കാം. ഈ സിനിമ മലയാളത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നു. ഈ വിജയം ആകാശത്തേക്ക് ടേക്ക് ഓഫ് ചെയ്യപ്പെടുമ്പോൾ അതിന്റെ ചരിവിലെവിടെയോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്ന രാജേഷ് പിള്ളയെ തന്നെയാകും അത് ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുക. ചാക്കോച്ചനും ഫഹദും മത്സരിച്ചഭിനയിച്ചു.
പാർവതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ല. അത്രയും അവിസ്മരണീയമാണത്. ആസിഫും വളരെനന്നായി. മഹേഷ് നാരായണൻ എന്ന ഫിലിംമേക്കർ എല്ലാം അംശങ്ങളിലും നിറഞ്ഞുനിൽക്കുന്നു. ഈ ചിത്രമൊരുക്കാൻ മുന്നിൽ നിന്ന നിർമാതാവ് ആന്റോ ജോസഫും അഭിനന്ദനം അർഹിക്കുന്നു.
Post Your Comments