മലയാളത്തിന്റെ പ്രിയ താരം കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള നിലപാട് സിബിഐ വ്യക്തമാക്കി. അന്വേഷണം ഏറ്റെടുക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മരണത്തിൽ അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലാത്ത സാഹചര്യത്തിൽ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
മണിയുടെ മരണ കാരണം കരൾ രോഗമാണെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ടെന്നും സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച പത്രികയിൽ പറയുന്നു. മണിയുടെ മരണം കഴിഞ്ഞു ഒരു വര്‍ഷം പിന്നിട്ടിട്ടും സംസ്ഥാന പോലീസ് കേസില്‍ കാണിക്കുന്നത് നിഷ്ക്രിയത്വമാണെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണനും, ഭാര്യ നിമ്മിയുമാണ് ഹൈക്കോടതിയെ സമര്‍പ്പിച്ചത്.
Post Your Comments