കോപ്പിയടി വിവാദത്തില്‍ വീണ്ടും ഗോപി സുന്ദര്‍

ഓരോ സിനിമയും ശ്രദ്ധേയമാകുന്നതിനു അതിലെ ഗാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സംഗീത സംവിധായകനായ ഗോപി സുന്ദര്‍ വീണ്ടും കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ്. സത്യ എന്ന ചിത്രത്തിനു വേണ്ടി ഗോപി സുന്ദര്‍ ഒരുക്കിയ ‘ഞാന്‍ നിന്നെ തേടിവരും’ എന്ന ഗാനമാണ് വിമര്‍ശന വിധേയമായിരിക്കുന്നത്.

ആനന്ദ് ശങ്കറിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ഇരുമുഖ’നിലെ ‘ഹലേന’ എന്ന തുടങ്ങുന്ന ഗാനത്തിനോടാണ് ‘സത്യ’യിലെ ഗാനത്തിന് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ സാമ്യം കണ്ടെത്തുന്നത്. നയന്‍താരയും വിക്രമും നായികാനായകന്മാരായ ചിത്രത്തിന്റെ സംഗീതസംവിധാനം ഹാരിസ് ജയരാജ് ആയിരുന്നു. എന്നാല്‍ ഹാരിസ് ജയരാജ് ‘ഇരുമുഖന്’വേണ്ടി തയ്യാറാക്കിയ പ്രസ്തുത ഈണത്തിനും മൗലികത അവകാശപ്പെടാനാവില്ലെന്ന വിമര്‍ശനവും പിന്നാലെയെത്തി.

അമേരിക്കന്‍ റാപ്പര്‍ വില്ലി മാക്‌സ്‌വെല്‍ രണ്ടാമന്റെ ‘ട്രാപ്പ് ക്യൂന്‍’ എന്ന ഗാനത്തിനോട്‌ ഹാരിസ് ജയരാജിന്റെ ഹലേനയ്ക്ക് സാമ്യമുണ്ട്. അതുകൊണ്ട് തന്നെ ഹാരിസിന്റെയും ഗോപി സുന്ദറിന്റെയും ഈണങ്ങളുടെ ഉറവിടം ‘ട്രാപ്പ് ക്യൂന്‍’ എന്ന ഗാനത്തില്‍നിന്നാണെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.

ഈയിടെ അന്തരിച്ച സംവിധായകന്‍ ദീപന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ സത്യയില്‍ ജയറാം ആണ് നായകന്‍

Share
Leave a Comment