
ശരത്കുമാറിന്‍റെ മകള്‍ വരലക്ഷ്മിയെ ജയറാം ചിത്രത്തില്‍ നിന്ന് പുറത്താക്കി. സമുദ്രക്കനി ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആകാശമിഠായി’ എന്ന ചിത്രത്തില്‍ ജയറാമിന്‍റെ നായികയായിട്ടായിരുന്നു വരലക്ഷ്മിയെ നിശ്ചയിച്ചിരുന്നത്, എന്നാല്‍ വരലക്ഷ്മിയെ ചിത്രത്തില്‍ നിന്ന് പുറത്താക്കിയെന്നാണ് പുതിയ വിവരം. വരലക്ഷ്മിക്ക് പകരം ഇനിയ ചിത്രത്തിലെ നായികയാകും. ഇതുമായി ബന്ധപ്പെട്ട നടി വരലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ഞാന്‍ ആ സിനിമയുടെ കരാര്‍ ഉപേക്ഷിച്ചു. ഞങ്ങള്‍ക്ക് ഒരുമിച്ച് പോകാന്‍ കഴിഞ്ഞില്ല. ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായി ചില പ്രശ്‌നങ്ങളുണ്ടായി അവര്‍ പറയുന്ന നിബന്ധനകളനുസരിച്ച് ജോലി ചെയ്യാന്‍ എനിക്കാവില്ല. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്‍.
നടിയെ മാറ്റിയതിന്റെ കാരണം വ്യക്തമാക്കി നിര്‍മ്മാതാക്കളും രംഗത്തെത്തി.
നിര്‍മ്മാതാക്കളുടെ വാക്കുകളിലേക്ക്
അല്‍പം വണ്ണമുള്ള ശരീരപ്രകൃതിയോടുകൂടിയ ഒരു നടിയെ ആയിരുന്നു ചിത്രത്തിലെ കഥാപാത്രമാവാന്‍ ആവശ്യം. ‘കസബ’യില്‍ വരലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ. പക്ഷേ ഇപ്പോള്‍ അവര്‍ ശരീരഭാരം വളരെ കുറച്ചു. സിനിമയിലെ കഥാപാത്രത്തിന് യോജിക്കുന്നില്ല.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
Post Your Comments