മമ്മൂട്ടി ചിത്രം ‘ദി ഗ്രേറ്റ് ഫാദറി’ന്റെ പശ്ചാത്തലസംഗീതം മോഹന്‍ലാല്‍ ചിത്രമായ റെഡ് വൈനി’ല്‍ നിന്ന് പകര്‍ത്തിയതാണെന്ന വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പേ വീണ്ടും വിവാദത്തില്‍ ആയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഈയിടെ അന്തരിച്ച സംവിധായകന്‍ ദീപന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ സത്യ എന്ന ചിത്രത്തില്‍ ജയറാമും പാര്‍വതി നമ്പ്യാരും അഭിനയിക്കുന്ന ‘ഞാന്‍ നിന്നെ തേടിവരും’ എന്ന ഗാനമാണ് വിമര്‍ശന വിധേയമായിരിക്കുന്നത്.
പാട്ടിന്റെ ഈണത്തിനു തമിഴ് ഗാനവുമായുള്ള സമാനതയും പാട്ടിന്റെ രംഗങ്ങളുമാണ് ട്രോൾ ചെയ്യപ്പെടുന്നത്. ചില ട്രോളുകളോടു പ്രതികരിച്ച ഗോപി സുന്ദർ ട്രോളിക്കോ എന്നാണ് മറുപടി നൽകിയത്. കോപ്പി അടിക്കാത്ത പാട്ടു കേൾക്കാൻ ആയിരം പേരേയുള്ളൂ. പക്ഷേ കോപ്പിയടിച്ച പാട്ടു കേൾക്കാൻ ലക്ഷങ്ങളാണ് എത്തുന്നത്. ട്രോളൻമാർക്ക് ഇനിയും അവരുടെ ക്രിയാത്മകത പുറത്തെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
സത്യയിലെ ‘ഞാന്‍ നിന്നെ തേടിവരും’ എന്ന ഗാനത്തിനു ശങ്കര്‍- വിക്രം കൂട്ടുകെട്ടില്‍ ഇറങ്ങിയ ഇരുമുഖന്‍ എന്ന സിനിമയിലെ ഹലേന’ എന്ന ഗാനത്തിനോടാണ് സാമ്യമുണ്ടെന്നാണ് വിമര്‍ശനം. നയന്‍താരയും വിക്രമും നായികാനായകന്മാരായ ചിത്രത്തിന്റെ സംഗീതസംവിധാനം ഹാരിസ് ജയരാജ് ആയിരുന്നു. എന്നാല്‍ ഹാരിസ് ജയരാജ് ‘ഇരുമുഖന്’വേണ്ടി തയ്യാറാക്കിയ പ്രസ്തുത ഈണത്തിനും മൗലികതയില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്. അമേരിക്കന്‍ റാപ്പര്‍ വില്ലി മാക്‌സ്‌വെല്‍ രണ്ടാമന്റെ ‘ട്രാപ്പ് ക്യൂന്‍’ എന്ന ഗാനത്തിനോട് ഹാരിസ് ജയരാജിന്റെ ഹലേനയ്ക്ക് സാമ്യമുണ്ട്.
Post Your Comments