തെന്നിന്ത്യന്‍ സൂപ്പര്‍നായിക നയന്‍താരയുടെ പുതിയ ചിത്രമായ ‘ഡോറ’യ്ക്ക് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സംവിധായകനും നയന്‍സിന്റെ കാമുകനുമായ വിഗ്നേഷ് ശിവനെ ചൊടിപ്പിച്ചു . നയന്‍താരയുടെ ‘മായ’ എന്ന ഹൊറര്‍ ചിത്രം പ്രദര്‍ശന വിജയം നേടിയതിനു പിന്നാലെയാണ് താരത്തിന്റെ വീണ്ടുമൊരു ഹൊറര്‍ ചിത്രം പ്രേക്ഷകര്‍ക്ക് വിസ്മയമാകാനെത്തുന്നത്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ശരിയായ നടപടിയല്ലെന്നും ഇതിനാല്‍ കുടുംബ പ്രേക്ഷകര്‍ സിനിമ കാണാന്‍ തിയേറ്ററില്‍ എത്തില്ലെന്നുമാണ് വിഗ്നേഷിന്റെ വാദം. അമിതമായ ഹൊറര്‍ രംഗത്തെതുടര്ന്നാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയെ പരിഹസിച്ച് വിഗ്നേഷ് ടീറ്റ് ചെയ്തു. സെന്‍സര്‍ ബോര്‍ഡിന്റെ വിവേചനം ചൂണ്ടിക്കാട്ടിയാണ് വിഗ്നേശ് ശിവന്റെ ട്വീറ്റ്. ഓരോ ദിവസവും സെന്‍സര്‍ ബോര്‍ഡിനോടുള്ള ഇഷ്ടം ഇരട്ടിക്കുന്നുവെന്നാണ് വിഗ്നേഷിന്റെ പരിഹാസം. ചില ചിത്രങ്ങള്‍ക്ക് യു സര്‍ട്ടിഫിക്കറ്റ് സമ്മാനമായി നല്കുന്ന സെന്‍സര്‍ ബോര്‍ഡ് മറ്റ് ചില സിനിമകളോട് വിവേചനം കാട്ടുന്നുവെന്നും വിഗ്നേഷ് ട്വിറ്ററില്‍ കുറിച്ചു.
ദോസ് രാമസ്വാമി സംവിധാനം ചെയ്യുന്ന നയന്‍സിന്റെ ഹൊറര്‍ ചിത്രമായ ഡോറയുടെ റിലീസ് മാര്‍ച്ച് 31നാണ്.
Post Your Comments