CinemaGeneralKollywoodMollywoodNEWS

വില്ലനിലെ സണ്ണിയുടെ ഐറ്റം ഡാന്‍സ്; സംവിധായകന്‍ വ്യക്തമാക്കുന്നു

ബി ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വില്ലന്‍ അനൌണ്സ് ചെയ്ത നാള്‍ മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ്‌. തെന്നിന്ത്യയിലെ തന്നെ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന്റെ എെറ്റം ഡാന്‍സ് ഉണ്ടെന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ പത്രങ്ങളിലും പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയെ പരിഹസിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തന്നെ രംഗത്തെത്തി.

ഈ ഐറ്റം ഡാൻസിന്റെ ബാക്കി ഡീറ്റെയ്‌ൽസും അറിയണമെന്നുണ്ട്‌. എത്രയും പെട്ടന്ന് തന്നെ അറിയിക്കുമല്ലോ. എന്നാണ് വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്ത് കൊണ്ട് ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് സംവിധായകന്‍റെ പ്രതികരണം. ചിത്രത്തില്‍ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ് ഉണ്ടെന്നും 5 കോടി രൂപയാണ് ഇതിന് പ്രതിഫലം നല്‍കുന്നതെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമം പ്രസിദ്ധീകരിച്ചു.

ബോളീവുഡ് താരവും മുൻ നീലച്ചിത്ര നായികയുമായ സണ്ണി ലിയോൺ ഒരു ഐറ്റം ഡാൻസിനായി മലയാള സിനിമയിൽ എത്തുന്നു. ബി.ഉണ്ണികൃഷ്ണൻ മോഹൻലാൽ ടീമിന്റെ ഏറ്റവും പുതിയ ചിത്രമായ വില്ലനിലെ പതിനഞ്ച് മിനിറ്റ് നീണ്ടു നിൽക്കുന്ന ഐറ്റം ഡാൻസിനായാണ് സണ്ണി ലിയോൺ മലയാളത്തിലേയ്ക്കു എത്തുന്നതെന്നും വനിതാ ഫിലിം അവാര്‍ഡ് നിശയില്‍ പങ്കെടുത്ത സമയം ചര്‍ച്ച നടത്തിയെന്നുമെല്ലാമാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button