CinemaGeneralIndian CinemaNEWS

വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അച്ഛന്‍ ചന്ദ്രശേഖര്‍

ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് താരത്തിന്റെ അച്ഛന്‍ ചന്ദ്രശേഖര്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വിജയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ ചന്ദ്രശേഖര്‍ പ്രതികരിച്ചത്.

പത്തു വര്‍ഷം മുമ്പ് വിജയ്‍യെ രാഷ്ട്രീയത്തിലിറക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് തിരക്കു കാരണം വിജയ് സമ്മതിച്ചിരുന്നില്ല. കൂടാതെ വിജയുടെ ഫാന്‍സ് ക്ലബ്‌ ആയ വിജയ്‌ മക്കള്‍ ഇയക്കം വരാനിരിക്കുന്ന ആര്‍ കെ നഗര്‍ തിരഞ്ഞെടുപ്പിനെ പിന്തുണക്കില്ലെന്നും ഡയറക്ടർ എസ് എ ചന്ദ്രശേഖര്‍ പറഞ്ഞു.

രാഷ്ട്രീയവും നേതാക്കളുടെ പ്രവര്‍ത്തനവുമൊക്കെ വെറും വ്യവസായമായി മാറിയ ഈ കാലഘട്ടത്തില്‍ കച്ചവട രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വിജയ് ഒട്ടും ആഗ്രഹിക്കുന്നില്ലെന്നും ചന്ദ്ര ശേഖര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button