CinemaGeneralIndian CinemaMollywoodNEWS

രഹസ്യ വിവാഹത്തിലെ തടങ്കല്‍ ജീവിതത്തെക്കുറിച്ച് ചാര്‍മിള

മലയാള സിനിമയില്‍ തിളങ്ങി നിന്ന ചാര്‍മിള ഒരിടയ്ക്ക് വാര്‍ത്തകളില്‍ ഇടം നേടിയതും ചര്‍ച്ചയായതും രഹസ്യ വിവാഹത്തിന്റെ പേരിലായിരുന്നു. കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങി നിന്നപ്പോഴാണ് ചാര്‍മിളയും ബാബു ആന്റണിയും പ്രണയത്തിലാണെന്ന് വാര്‍ത്ത എത്തിയത്. ഏറെ ചര്‍ച്ചയായെങ്കിലും പിന്നീട് ആ വാര്‍ത്തകള്‍ സ്ഥിതീകരണമില്ലാതെ മാഞ്ഞു. വീണ്ടും സിനിമയില്‍ സജീവമാകാന്‍ പോകുന്ന ചാര്‍മിള പഴയ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി.

അന്നു കേട്ട വാര്‍ത്തകള്‍ ശരിയായിരുന്നു, രഹസ്യ വിവാഹത്തിലെ ഭര്‍ത്താവ് ഇന്നത്തെ പ്രമുഖ സിനിമ-സീരിയല്‍ താരം കിഷോര്‍ സത്യ. വിവാഹം കഴിഞ്ഞ ഉടനെ കിഷോര്‍ ഷാര്‍ജയിലേയ്ക്ക് പോയി, താന്‍ ചെന്നൈയിലും. ഷാര്‍ജയിലേയ്ക്ക് തന്നെയും കൊണ്ടു പോകാം എന്നു വിശ്വിസിപ്പിച്ചു. വിസ വരും എന്ന് കാത്തിരുന്നത് നാലു വര്‍ഷം. സിനിമയില്‍ അഭിനയിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ജീവിക്കാനുള്ള പണവും അയച്ചു തന്നില്ല. ഇതിനിടെ വിക്രം, സേതു എന്ന ചിത്രത്തിലേയ്ക്ക് ക്ഷണിച്ചു, എന്നാല്‍ അഭിനയിക്കാന്‍ പാടില്ലെന്നു പറഞ്ഞു. പിന്നീട് ആങ്കറിങും സ്‌റ്റേജ് ഷോസുമായാണ് വരുമാനം കണ്ടെത്തിയത്. ഇതിനിടെ ഒരിക്കലും വരികയോ കൊണ്ടു പോയോ ഇല്ലാ. അവസാനം കലാഭവന്റെ സ്റ്റാര്‍ നൈറ്റ് പരിപാടിക്കായി ഷാര്‍ജയില്‍ ചെന്നപ്പോഴാണ് കിഷോറിനെ കാണുന്നത്.

ഇഷ്ടമില്ലായിരുന്നെങ്കില്‍ അന്നു തന്നെ പറയാമായിരുന്നു. നാലു വര്‍ഷം തടവില്‍ വെച്ച് നശിപ്പിച്ചത് എന്റെ ജീവിതവും കരിയറുമായിരുന്നു.

ഒരുമിച്ചു ജീവിച്ചതും ആ നാലു മാസം മാത്രം. പിന്നീട് കിഷോര്‍ ഉപേക്ഷിക്കുകയായിരുന്നു. നാലു വര്‍ഷം ജീവിതം നല്‍കിയില്ലെങ്കിലും കുഴപ്പമില്ല, എല്ലാം നഷ്ടമാക്കി ഒരു പ്രയോജനവുമില്ലാതെ കളഞ്ഞതിലാണ് ദേഷ്യമെന്ന് ചാര്‍മിള പറയുന്നു. സീരിയല്‍-സിനിമ രംഗത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് കിഷോര്‍ സത്യ. 2007ല്‍ പൂജയെ വിവാഹം ചെയ്തു. ഇവര്‍ക്ക് നിരഞ്ജന്‍ എന്നൊരു മകനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button