ഓരോ സിനിമയുടെയും വിജയം അതിലെ കഥാപാത്രത്തിന്റെ മികവാണ്. ഏറ്റെടുക്കുന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കുവേണ്ടി എന്തു സാഹസവും ചെയ്യാന്‍ മടിക്കാത്തയാളാണ് മോഹന്‍ലാല്‍. മേജര്‍ രവി സംവിധാനം ചെയ്യുന്ന -1971: ബിയോണ്ട് ബോര്‍ഡേഴ്‌സ്’ എന്ന സിനിമയില്‍, യഥാര്‍ത്ഥ യുദ്ധ ടാങ്കര്‍ ഓടിച്ചാണ് മോഹന്‍ലാല്‍ ചരിത്രം കുറിച്ചത്. മലയാള സിനിമയില്‍ത്തന്നെ ഇതാദ്യമായാണ് യഥാര്‍ത്ഥ യുദ്ധ ടാങ്കര്‍ ഒരു നടന്‍ ഓടിക്കുന്നത്. പട്ടാള സീരീസില്‍ എത്തുന്ന നാലാമത്തെ ചിത്രമായ 1971: ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ കേണല്‍ മഹാദേവനായും അച്ഛന്‍ മേജര്‍ സഹദേവന്‍ ആയും ഇരട്ടവേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. സിനിമയില്‍ യുദ്ധ ടാങ്ക് ഓടിച്ചതിന്റെ ആവേശത്തിലാണ് ലാല്‍.
അതേക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
‘നമ്മുടെ പ്രേക്ഷകര്‍ സിനിമയില്‍ ടാങ്ക് ഉപയോഗിച്ചുള്ള യുദ്ധരംഗങ്ങള്‍ അധികം കണ്ടിട്ടില്ല. എന്നാല്‍ ഈ സിനിമയില്‍ അത്തരം രംഗങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്. ടാങ്ക് ഉപയോഗിച്ചുള്ള യുദ്ധരംഗങ്ങളാണ് 1971 ബിയോണ്ട് ബോഡേഴ്‌സിന്റെ ഏറ്റവും പ്രധാന സവിശേഷത. പരംവിര്‍ ചക്ര നേടിയ ഹോഷിയാര്‍ സിങ്, അരുണ്‍ ഖെത്രപാല്‍ എന്നിവരുടെ ഏറെ വൈകാരികമായ സൈനിക ജീവിതകഥയാണ് ഈ സിനിമ പറയുന്നത്’.
‘സിനിമയ്‌ക്കുവേണ്ടി പലതരത്തിലുള്ള വാഹനങ്ങള്‍ ഓടിക്കുകയും എയര്‍ക്രാഫ്റ്റ് പറത്തുകയും ചെയ്തിട്ടുണ്ടെങ്കിലും യുദ്ധ ടാങ്ക് ഓടിച്ചത് അവിസ്‌മരണീയമായി തോന്നുന്നു. മലയാളം സിനിമാ ചരിത്രത്തില്‍ മറ്റൊരു നടനും യുദ്ധ ടാങ്ക് ഓടിച്ചിട്ടുണ്ടാകില്ല എന്നാണ് ഞാന്‍ കരുതുന്നത്. നമ്മള്‍ ഇത് വരെ ചെയ്യാത്ത ഒരു കാര്യം ആദ്യമായി ചെയ്യുമ്പോള്‍ ഉള്ള ത്രില്‍ പറഞ്ഞറിയിക്കാനാകാത്തതാണ്’ മോഹന്‍ലാല്‍ സന്തോഷത്തോടെ പറയുന്നു.
ഉത്തരേന്ത്യയിലുംമറ്റുമായി ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം വിഷു റിലീസായി തിയറ്ററുകളിലെത്തും.
Post Your Comments