പല സംരംഭങ്ങളില്‍ ഒരേ സമയത്ത് അഭിനയിക്കാനുള്ള നിലയിലേക്ക് താന്‍ എത്തിയിട്ടില്ല സറീന്‍ ഖാന്‍

ബോളിവുഡ് നായിക സറീന്‍ ഖാന്‍ പറയാന്‍ പോകുന്നത് മുഴുവന്‍ സറീന്‍ മനസിലാക്കിയ സത്യങ്ങളാണ്. ബോളിവുഡില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി ഒരു നായികയ്ക്ക് വേണ്ടത് കഴിവല്ല എന്നും നല്ല ശരീരമാണെന്ന് സറീന്‍ പറയുന്നു.

കഴിവുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും നല്ല റോളുകള്‍ കിട്ടുമെന്നും നല്ല ശരീരമില്ലെങ്കില്‍ പക്ഷെ ഒരുക്കലും ബോളിവുഡില്‍ പിടിച്ചു നില്‍ക്കാനാവില്ല എന്നും സറീന്‍ വ്യക്തമാക്കി.

സാധാരണ കഥാപാത്രങ്ങളെക്കാള്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങളാണ് തനിക്കിഷ്ടമെന്നും ആറ് വര്‍ഷമായി താന്‍ ഈ ഫീല്‍ഡില്‍ ഉണ്ടെന്നും തന്റെ ജീവിതത്തിലെ ഉയര്‍ച്ചയിലും താഴ്ച്ചയിലുമെല്ലാം സംതൃപ്തയാണെന്നും സറീന്‍ വ്യക്തമാക്കി.

സിനിമാ വ്യവസായത്തിലെ മിക്ക ആളുകളുടേയും അഭിപ്രായത്തില്‍ നമ്മുടെ ശരീരം വലിയ സംഭവാണെങ്കില്‍ അഭിനയിക്കാനുള്ള കഴിവ് ഒരു വിഷയമല്ല. എല്ലാവരും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ബാഹ്യ ശരീരത്തിന് തന്നെയാണ്.

സറീനിന്റെ അടുത്ത പ്രൊജക്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ പല സംരംഭങ്ങളില്‍ ഒരേ സമയത്ത് അഭിനയിക്കാനുള്ള നിലയിലേക്ക് താന്‍ എത്തിയിട്ടില്ലെന്നും, എത്തുമ്പോള്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുമെന്നും ആ അനുഭവം വളരെ രസകരമായിരിക്കുമെന്നും സറീന്‍ കൂട്ടിച്ചേര്‍ത്തു.

Share
Leave a Comment