നടന്‍ തിലകന് അഭിനേതാക്കളുടെ സംഘടനയായ അമ്മ വലിയ ദ്രോഹം ചെയ്തെന്ന പ്രചരണം ശരിയല്ലെന്ന് നടന്‍ മധു. എടപ്പാളിയില്‍ തിലകന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു തിലകന്‍. അമ്മ സംഘടനയില്‍ നിന്നും വലിയദ്രോഹം ഒന്നും അദ്ദേഹത്തിനുണ്ടായിട്ടില്ല. അതിനു തെളിവാണ് വിലക്ക് ആണെന്ന് പറഞ്ഞ രണ്ടു വര്‍ഷക്കാലത്തും അദ്ദേഹം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചത്.
അമ്മയുടെ നേതൃത്വത്തില്‍ സിനിമ എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ കഥ തെരഞ്ഞെടുക്കാനും നിര്‍മാണ ചുമതലയും ഏല്‍പ്പിച്ചത് തിലകനെ ആയിരുന്നു. എന്നാല്‍ അത് അദ്ദേഹം ഏറ്റെടുക്കാതെ 2 വര്‍ഷത്തോളം നീണ്ടുപോയതിനാലാണ് ആ ചുമതലകള്‍ ദിലീപ് ഏറ്റെടുത്തത്.
സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഏറ്റതിനു ശേഷം താനും പിന്‍മാറിയിട്ടുണ്ടെന്നും മധു വെളിപ്പെടുത്തി. എന്നാല്‍ ഇതിന് തന്നോട് ആവശ്യപ്പെട്ടവരുടെ കൂട്ടത്തില്‍ അമ്മ ഭാരവാഹികളില്ലെന്നും മധു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ ചിത്രം ഉപേക്ഷിച്ചത് ശരിയല്ലയെന്നും അതില്‍ കുറ്റബോധം തോന്നിയപ്പോള്‍ വിനയനെ അങ്ങോട്ട് വിളിച്ച് ഒരു വേഷം ചോദിച്ച് അഭിനയിച്ചുവെന്നും മധു പറഞ്ഞു.
Post Your Comments