തന്‍റെ സിനിമാജീവിതത്തില്‍ എന്നും വായിക്കപ്പെടാവുന്ന ഒരധ്യായം; അസ്‌ലൻ മുഹമ്മദിനെക്കുറിച്ച് പൃഥ്വിരാജ്

 

പൃഥ്വിരാജ്, ഇന്ദ്രജിത് എന്നിവർ ഒന്നിക്കുന്ന ചിത്രം ടിയാന്റെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വി അവതരിപ്പിക്കുന്ന അസ്‌ലൻ മുഹമ്മദ്‌ എന്ന കഥാപാത്രമാണ് പോസ്റ്ററില്‍ ഉള്ളത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ താരം തന്നെയാണ് അസ്‌ലൻ മുഹമ്മദ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്.

ആക്ഷനും കട്ടിനുമപ്പുറം, ആര്‍ക് ലൈറ്റുകളില്‍ നിന്നും സെറ്റുകളില്‍ നിന്നും അകലെ അസ്‌ലന്റെ ഓരോ ഭാവപ്രകടനവും ഓരോ വാക്കുകളും തന്നില്‍ നില്‍ക്കുന്നുവെന്ന് പോസ്റ്ററിനൊപ്പമുള്ള കുറിപ്പില്‍ പൃഥ്വി കുറിക്കുന്നു.

അസ്ലന്‍ ഇപ്പോഴും ഉള്ളില്‍ത്തന്നെ നില്‍ക്കുന്നു. ടിയാന്‍ കാണുന്ന നിങ്ങള്‍ക്ക് അത് ഒരു കഥാപാത്രം മാത്രമായിരിക്കാം. പക്ഷേ തന്റെ സിനിമാജീവിതത്തില്‍ എന്നും വായിക്കപ്പെടാവുന്ന ഒരധ്യായമായിരിക്കും അസ്ലന്‍ എന്നും പൃഥ്വി കുറിക്കുന്നു.

അളളാഹുവിന്റെ മുന്നില്‍ മാത്രം…കുനിയുന്ന തല. മനുഷ്യന്റെ ശരവര്‍ഷത്തിലും…വെട്ടാത്ത ഇമ. അസ്ലന്‍. അസ്ലന്‍ മുഹമ്മദ്.’ പൃഥ്വി എഴുതുന്നു

ഇന്ദ്രജിത്ത്, മുരളീ ഗോപി എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ മുന്പ് പുറത്തുവിട്ടിരുന്നു. മുരളീ ഗോപി തിരക്കഥയെഴുതി ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈദ് റിലീസായി തീയറ്ററുകളിലെത്തും.

Share
Leave a Comment