വിനായകന് നല്‍കിയ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ അംഗീകരിച്ചു ഫഹദ് ഫാസില്‍. സംസ്ഥാന അവാര്‍ഡ് പട്ടികയില്‍ മികച്ച നടനുള്ള അവസാന റൌണ്ടില്‍ മോഹന്‍ലാലിനൊപ്പം ഫഹദും മത്സര രംഗത്തുണ്ടായിരുന്നു. എന്നാല്‍ അവരെ കടത്തിവെട്ടി വിനായകന്‍ പുരസ്കാരം നേടി. അതിനെക്കുറിച്ച് ഫഹദ് പ്രതികരിക്കുന്നു. മഹേഷിന്റെ പ്രതികാരം വിനായകനെ വച്ച് ചെയ്താല്‍ അത് മറ്റൊരു മഹേഷിന്റെ പ്രതികാരമാകും. വേറൊരു സംസ്കാരത്തില്‍ രീതിയില്‍ വരുന്ന ചിത്രമായിരിക്കും. എന്നാല്‍ പത്ത് ഫഹദ് ഫാസില്‍ ചേര്‍ന്നാലും കമ്മട്ടിപാടത്തിലെ വിനായകന്റെ റോള്‍ ചെയ്യാന്‍ പറ്റില്ല. തനിക്ക് ഒരിക്കലും അത്തരം കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയില്ലയെന്നു ഫഹദ് തുറന്നു പറയുന്നു. പുതിയ ചിത്രമായ ടേക്ക്ഓഫിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഫാസില്‍ തന്‍റെ ഈ അഭിപ്രായം തുറന്നു പറയുന്നത്.
മാധ്യമങ്ങള്‍ ഒരു പാട് ചര്‍ച്ച ചെയ്ത വിഷയമാണ് നേഴ്സുമാരുടെ ജീവിതം. പത്തൊന്‍പത് സ്ത്രീകളുടെ ജീവിതത്തില്‍ നടന്ന, മുള്‍മുനയില്‍ നിന്ന അവരുടെ ജീവിതത്തെ മുന്‍നിര്‍ത്തി എടുത്ത ചിത്രമാണ് ടേക്ക്ഓഫ്. കുഞ്ചാക്കോ ബോബന്‍, പാര്‍വതി തുടങ്ങിയവര്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്.
Post Your Comments