കമല്‍ സംവിധാനം ചെയ്യുന്ന സാഹിത്യകാരി മാധവിക്കുട്ടിയുടെ ആത്മകഥാംശം നിറഞ്ഞ ചിത്രം ‘ആമി’യില്‍ ആമിയുടെ കൂട്ടുകാരി മാലതിയായി ജ്യോതി കൃഷ്ണ അഭിനയിക്കുന്നു. മാധവികുട്ടിയുടെ കൃതികളില്‍ പലപ്പോഴായി പരാമര്‍ശിക്കപ്പെട്ട സൗഹൃദമാണ് മലതിയുടേത്. ആമിയുടെ ഭര്‍ത്താവായ മാധവദാസിന്റെ ബന്ധുകൂടിയായ മാലതി മാധവികുട്ടിയുടെ നല്ല സുഹൃത്തായിരുന്നു.
ആമിയായി മഞ്ജുവാര്യര്‍ എത്തുമ്പോള്‍ ആമിയുടെ കൂട്ടുകാരി മാലതിയായി ലൈഫ് ഓഫ് ജോസൂട്ടി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായ ജ്യോതി കൃഷ്ണ എത്തുന്നു.
വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കഥാപാത്രമാണ് മാലതിയെന്നും മഞ്ജുവിനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ജ്യോതി കൃഷ്ണ പറഞ്ഞു.
Post Your Comments