തമിഴ് , മലയാള സിനിമാ മേഖലയില്‍ നായകനടനും സംവിധായകനുമായി ശ്രദ്ധേയനായ മോഹന്‍ ശശികലക്കെതിരെ രംഗത്ത്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം കലങ്ങി മറിഞ്ഞ തമിഴ് നാട്ടില്‍ നടക്കുന്ന ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിലെ അണ്ണാ ഡിഎംകെ അമ്മ സ്ഥാനാർഥിയും ശശികലയുടെ സഹോദരീപുത്രനുമായ ടിടിവി ദിനകരനെതിരെയാണ് കേസുമായി നടൻ മോഹൻ രംഗത്തെത്തിയത്.
ജയലളിതയുടെ മരണശേഷവും വേദനിലയത്തിലെ താമസക്കാരായ ശശികല കുടുംബത്തിന് ഇസഡ് ക്യാറ്റഗറി സുരക്ഷ നൽകുന്നതിനെതിരെ മോഹൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകും. പോയസ് ഗാർഡനിലുള്ള തന്റെ വസതി വിടേണ്ടി വന്നത് ഈ സുരക്ഷ കൊണ്ടുള്ള ശല്യം മൂലമാണെന്ന് മോഹൻ മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാരിന്റെ ഔദ്യോഗികസ്ഥാനങ്ങള്‍ ഒന്നുമില്ലാത്ത പോയസ് ഗാർഡനിലെ താമസക്കാർക്ക് ജയലളിതയ്ക്ക് നൽകിയിരുന്ന സുരക്ഷ തുടരുന്നതെന്തിനെന്നാണ് മോഹന്റെ ചോദ്യം. ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയായ ടിടിവി ദിനകരനെതിരെ അനധികൃതസ്വത്ത് സമ്പാദനത്തിനുൾപ്പടെ ഒട്ടേറെ കേസുകൾ പല കോടതികളിലായുണ്ട്.
Post Your Comments