CinemaGeneralNEWS

സൂപ്പര്‍ താരത്തിനൊപ്പമുള്ള ചിത്രം ഉപേക്ഷിച്ച് പ്രിയാമണി

തെന്നിന്ത്യയില്‍ താരമൂല്യമുള്ള ഒരു നടിയാണ് പ്രിയാമണി. ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ച അരവിന്ദ് സ്വാമിക്ക് ഒപ്പമുള്ള ഒരു ചിത്രം താരം വേണ്ടെന്നു വച്ചതാണ്. പോലീസ് കഥ പറയുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയുടെ സുഹൃത്തായ പോലീസ് ഒാഫീസറുടെ വേഷമായിരുന്നു പ്രിയയെ തേടി എത്തിയത്. റോള്‍ നിരസിക്കാന്‍ കാരണം വ്യക്തമല്ല.

എന്നാല്‍ കന്നടയില്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലറുമായി എത്തുകയാണ് പ്രിയാമണി. ദ്വജ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ഗിരീഷാണ് സംവിധാനം ചെയ്യുന്നത്. മൈസൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

താരം ഒഴിഞ്ഞതോടെ അരവിന്ദ സ്വാമി ചിത്രത്തില്‍ പോലീസ് വേഷത്തില്‍ എത്തുക സിമ്രാനാണ്.

shortlink

Related Articles

Post Your Comments


Back to top button