BollywoodGeneralNEWS

മേക്കപ്പ് റൂമില്‍ അദ്ദേഹം വന്നിരുന്നപ്പോഴാണ് എനിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്, നിര്‍മാതാവിനെതിരെ ലൈംഗിക ആരോപണവുമായി സീരിയല്‍ നടി

നടിമാര്‍ക്കെതിരെയുള്ള മോശം പെരുമാറ്റത്തെക്കുറിച്ച് ബോളിവുഡ് മാധ്യമങ്ങളില്‍ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ വരാറുണ്ട്.സിനിമയിലെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് നടിമാര്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവം നടിമാര്‍ തന്നെ മാധ്യമങ്ങളോട് പങ്കുവെയ്ക്കാറുണ്ട്. തനിക്ക് നേരിട്ട അത്തരമൊരു ദുരനുഭവത്തെക്കുറിച്ചു തുറന്നു പറയുകയാണ് സീരിയല്‍ നടി ശില്പ ഷിന്റെ.
‘ഭാജി ഗര്‍ പര്‍ ഹയ്’ എന്ന പരിപാടിയുടെ നിര്‍മാതാവ് സഞ്ജയ് കോലിക്കെതിരെയാണ് ശില്പയുടെ ആരോപണം.

ശില്പയുടെ വാക്കുകളിലേക്ക്

ലൈംഗികച്ചുവയുള്ള സംസാരം എന്നും സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകാറുണ്ട്. എന്തെങ്കിലും ആണുങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ എതിര്‍ത്താല്‍ പറയും, തമാശ പറഞ്ഞതാണെന്ന്. ഇത്തരത്തില്‍ പല അനുഭവങ്ങളും നിര്‍മാതാവ് സഞ്ജയില്‍ നിന്ന് ഉണ്ടാവും. അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഒരിക്കല്‍ നിര്‍മാതാവ് വന്നിട്ട്, പരിപാടിയുടെ പ്രമോഷന് വേണ്ടി പുറത്ത് പോകേണ്ടതുണ്ട് എന്ന് പറഞ്ഞു. അപ്പോഴൊന്നും എനിക്ക് മോശമായി അനുഭവം ഉണ്ടായിരുന്നില്ല. മേക്കപ്പ് റൂമില്‍ അദ്ദേഹം വന്നിരുന്നപ്പോഴാണ് എനിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഫോട്ടോ എടുക്കാനെന്ന വ്യാജേനെ ശരീരഭാഗങ്ങള്‍ മുട്ടിയൊരുമി നിന്നു.
അതേ സീരിയലില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു നടിയായ സൗമിയോട് ഞാന്‍ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. സൗമ്യ സംഭവം നിര്‍മാതാവിന്റെ ഭാര്യയുടെ ചെവിയിലെത്തിച്ചു. പക്ഷേ അപ്രതീക്ഷിതമായ സംഭവമാണ് പിന്നെയും അരങ്ങേറിയത്. രണ്ട് ദിവസം മുന്‍പ് ഭാര്യ ബിനൈഫര്‍ എന്നെ വന്ന് കാണുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കരിയര്‍ മുന്നോട്ട് കൊണ്ടു പോകണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത്തരം വിട്ടുവീഴ്ചകള്‍ നടത്തേണ്ടി വരുമെന്നും പറഞ്ഞു. വിഷയം പുറത്തറിഞ്ഞാല്‍ കരിയര്‍ നശിപ്പിക്കും എന്നായിരുന്നു അവരുടെ ഭീഷണി.

shortlink

Post Your Comments


Back to top button