ദക്ഷിണ്‍ ഛറയുടെ ‘സമീര്‍’ എന്ന സിനിമയില്‍ പ്രധാനമായ ഒരു ഡയലോഗില്‍ പ്രധാനമന്ത്രിയുടെ റേഡിയോ ഷോയുടെ പേര് ഉപയോഗിച്ചിരിക്കുന്നത് ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ്. പ്രധാനമന്ത്രിയുടെ റേഡിയോ ഷോയുടെ പേരായതുകൊണ്ടാണ് സിനിമയില്‍ നിന്നും ‘മന്‍ കീ ബാത്’ എന്ന വാക്ക് നീക്കം ചെയ്യാന്‍ സംവിധായകന് നിര്‍ദ്ദേശം നല്‍കിയത്.
ചിത്രത്തിന്റെ അവസാനം പ്രധാന കഥാപാത്രത്തിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രംഗത്തിലാണ് ‘ഏക് മന്‍കീ ബാത് കഹൂം?‘ എന്ന ഡയലോഗ് ഉള്ളത്. ഇക്കാര്യത്തില്‍ വിശദീകരണമാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ച ഛറയോട് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്‌ലജ് നിഹലാനിയാണ് “പ്രധാനമന്ത്രിയുടെ റേഡിയോ ഷോ ആണ്, ആ വരി തന്നെ ഡിലീറ്റ് ചെയ്യൂ.”വെന്ന് അറിയിച്ചത്.
ഈ വാക്ക് സിനിമയില്‍ നിലനില്‍ക്കുന്നത് 1952ലെ സിനിമാട്ടോഗ്രാഫ് നിയമത്തെ എങ്ങനെ ലംഘിക്കുന്നു എന്ന് മനസ്സിലായിട്ടില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സിനിമാ പ്രവര്‍ത്തകരുടെ വാദം കേട്ടിട്ടില്ലെന്നും സംവിധായകന്‍ ഛറ പറഞ്ഞു. 2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരയെക്കുറിച്ചുള്ള ഈ സിനിമയില്‍ നിന്നും സ്‌ഫോടനരംഗങ്ങളും വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്‌ഫോടനരംഗങ്ങള്‍ വെട്ടിമാറ്റുന്നത് സിനിമയെ മൊത്തത്തില്‍ ബാധിക്കുമെന്ന ആശങ്കയിലാണ് സംവിധായകന്‍.
Post Your Comments