CinemaNEWS

ടിവി ചാനലുകാര്‍ വരിവരിയായി നില്‍ക്കുന്നു, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പ്രിയമേറുന്നു

മലയാള സിനിമാ വ്യവസായത്തിന് കാര്യമായ പുരോഗതി നല്‍കുന്ന ഒന്നാണ് സാറ്റലൈറ്റ് റേറ്റിംഗ്. സിനിമ ഇറങ്ങും മുന്‍പേ മിക്ക ചാനലുകാരും കോടികള്‍ മുടക്കി സിനിമകളുടെ സംപ്രേഷണവകാശം സ്വന്തമാക്കാറുണ്ട്. വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കാണ് സാറ്റലൈറ്റ് റേറ്റിംഗില്‍ പ്രിയമേറുന്നത്. ഒപ്പവും ,പുലിമുരുകനും, മുന്തിരി വള്ളിയും ഗംഭീര വിജയമായതോടെയാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ചാനല്‍ സംപ്രേഷണാവാകശത്തില്‍ ഡിമാന്റ് ഏറുന്നത്. നിവിന്‍ പോളി,ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കും സാറ്റലൈറ്റ് റേറ്റിംഗില്‍ വന്‍ ഡിമാന്റാണ് ഉള്ളത്.

പത്ത് കോടിയില്‍ കൂടുതല്‍ നല്‍കിയാണ്‌ ഏഷ്യാനെറ്റ് പുലിമുരുകന്‍ സ്വന്തമാക്കിയത്. വിഷു ചിത്രമായാണ് ഏഷ്യാനെറ്റില്‍ പുലിമുരുകന്‍ സംപ്രേഷണം ചെയ്യുന്നത്. മോഹന്‍ലാലിന്റെ തെലുങ്ക്‌ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായാതോടെ മുന്‍നിര ടിവി ചാനലുകാര്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് എത്ര വലിയ തുക നല്‍കാനും തയ്യാറാണ്.

shortlink

Post Your Comments


Back to top button