വാര്‍ത്ത സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ക്ഷുഭിതനായി ലിജോ ജോസ് പെല്ലിശ്ശേരി. അങ്കമാലി ഡയറീസിലെ അഭിനേതാക്കളെ പോലീസ് അധിക്ഷേപിച്ചുവെന്ന ആരോപണത്തിന് എന്തു സംഭവിച്ചുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് ലിജോയെ ചൊടിപ്പിച്ചത്. തന്‍റെ പുതിയ സിനിമയായ അങ്കമാലി ഡയറീസിന്‍റെ പ്രചരണാര്‍ഥം ഇന്നോവ കാറിന്റെ ഗ്ലാസ് ഉള്‍പ്പെടെ മറച്ചുകൊണ്ട് സ്റ്റിക്കര്‍ ഒട്ടിച്ചത് നിയമവിരുദ്ധമല്ലേയെന്നും ഇതിന് പെരുമ്പാവൂര്‍ പോലീസ് കാറിന് പിഴ ചുമത്തിയിരുന്നില്ലേയെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഉത്തരം നല്‍കാതെ ലിജോ ഇറങ്ങിപ്പോകുകയായിരുന്നു. പോലീസിന്‍റെ പ്രവൃത്തിയെ ന്യായീകരിക്കുകയല്ലെന്നും എന്നാല്‍ സിനിമക്കാരുടെ ഭാഗത്തും പിഴവില്ലേയെന്നും മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ അസംബന്ധമായ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നായിരുന്നു സംവിധായകന്‍റെ മറുപടി.
Post Your Comments