CinemaNEWS

ഇതൊരു ഒന്നൊന്നര വരവായിരിക്കും! ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ട്രീറ്റുമായി ഒടിയനെത്തുന്നു

മലയാള സിനിമകളുടെ സുവര്‍ണ്ണകാലത്തിന്‍റെ തേരോട്ടം തുടങ്ങി കഴിഞ്ഞു. മാറ്റത്തിന്‍റെ വഴിയേ മലയാള സിനിമ മുന്നേറുമ്പോള്‍ നടന്‍ മോഹന്‍ലാലും നല്ല സിനിമകളുടെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. പുലിമുരുകന് പിന്നാലെ ബി ഉണ്ണികൃഷ്ണന്‍ ചിത്രവും അതിനു ശേഷം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒടിയനുമെത്തുമ്പോള്‍ മലയാള സിനിമാ വ്യവസായത്തിന് പുത്തന്‍ ഉണര്‍വ്വാണ് കൈവരാന്‍ പോകുന്നത്. പരസ്യ സംവിധായകനായ വി എ ശ്രീകുമാറാണ് ചിത്രം ഒരുക്കുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒദ്യോദിക പ്രഖ്യാപനം നടത്തിയിരുന്നു. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്ത്ഹരികൃഷ്ണനാണ് രചന നിര്‍വഹിക്കുന്നത്. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറിലാണ്. ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്നും ചിത്രത്തില്‍ കൈകോര്‍ക്കും. എം.ജയചന്ദ്രന്‍ സംഗീതം നിര്‍വഹിക്കുന്നു. പാലക്കാട്, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ഒടിയന്‍റെ ചിത്രംസംയോജനം ശ്രീകര്‍ പ്രസാദ് കൈകാര്യം ചെയ്യും. ഗോകുല്‍ദാസ് ആണ് കലാസംവിധാനം. ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ട്രീറ്റ്മെന്റായിരിക്കും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നു. വി.എഫ്.എക്സിനുവേണ്ടി ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന ചിത്രമെന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Post Your Comments


Back to top button