GeneralNEWS

സ്ത്രീകളെ ലൈംഗിക താല്‍പര്യത്തോടെ സമീപിക്കുന്നവര്‍ ഏറിവരികയാണെന്ന് നടി പാര്‍വതി

ഇന്ന് നമ്മുടെ സമൂഹത്തില്‍ സെക്ഷ്വൽ ഫേവേഴ്സ് അവകാശമായി കാണുന്നവർ ഏറെയാണെന്ന് നടി പാര്‍വതി.മനോരമയുടെ നേരെ ചൊവ്വേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. സ്ത്രീകളെ ലൈംഗിക താല്‍പര്യത്തോടെ സമീപിക്കുന്നവര്‍ കൂടി വരുന്നതായും പാര്‍വതി പറഞ്ഞു. ഓരോ പ്രായത്തിലും തനിക്ക് കുടുംബത്തിനകത്തുനിന്നും പുറത്തുനിന്നും ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും അതൊരു അവകാശം പോലെ ചോദിക്കുന്നവരെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പാര്‍വതി വ്യക്തമാക്കി. നാലാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ ചുറ്റുപാടുനിന്നും നീണ്ടുവരുന്ന കൈകളെ ഭീതിയോടെ കണ്ടാണ് ജീവിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button