CinemaGeneralNEWS

സിനിമയിലെ സ്ത്രീ വിരുദ്ധത; പരാമര്‍ശം വ്യക്തമാക്കി പൃഥ്വിരാജ്

സ്ത്രീ വിരുദ്ധതയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിന് വ്യക്തതയുമായി നടന്‍ പൃഥ്വിരാജ്. സിനിമയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല.

സിനിമയില്‍ സ്ത്രീവിരുദ്ധത ആഘോഷപ്പെടുന്നുണ്ട്. പലപ്പോഴും അത്തരം സിനിമകളുടെ ഭാഗമാകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇനി അതുണ്ടാകില്ല എന്നതാണ് തന്‍റെ വാക്കെന്നും പൃഥ്വി പറഞ്ഞു. ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ സഹപ്രവര്‍ത്തകസാമൂഹ്യ വിരുദ്ധരുടെ അതിക്രമത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ ഇനി സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്ന് താരം പറഞ്ഞിരുന്നു.

‘ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ അപക്വമായി ഞാന്‍ പെരുമാറിയിട്ടുണ്ട്. ബുദ്ധി ഉറയ്ക്കും മുന്‍പ് ഞാന്‍ ചെയ്ത പുരുഷ മേല്‍ക്കോയ്മ ആഘോഷമാക്കിയ സിനിമകള്‍ക്ക്, അതില്‍ സ്ത്രീകളുടെ മാനം ഇടിക്കുന്ന തരത്തില്‍ പറഞ്ഞ ഡയലോഗുകള്‍ക്ക്, അതിന് ഏറ്റുവാങ്ങിയ കൈയടികള്‍ക്ക് ക്ഷമ ചോദിക്കുകയാണ് ഞാന്‍. മേലില്‍ എന്റെ സിനിമകളില്‍ സ്ത്രീകളെ ഇകഴ്ത്തില്ലെന്ന് ഉറപ്പു പറയുന്നു’. – താരത്തിന്റെ ഫേസ്‍ബുക്ക് പ്രഖ്യാപനം ഇങ്ങനെയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button