തിരക്കഥാകൃത്തും അഭിനേതാവും ആയി തിളങ്ങുന്ന വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. നാദിര്‍ഷ ഒരുക്കിയ ‘കട്ടപ്പനയിലെ ഋത്വിക് റോഷന്’ എന്ന സിനിമയിലെ നായകനാണ് വിഷ്ണു ഉണ്ണികൃഷ്ണന്. മമ്മൂട്ടി നായകനാകുന്ന ‘സ്ട്രീറ്റ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം നടന്നത്.
മട്ടാഞ്ചേരിയില്‍ വെച്ച് സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് വിഷ്ണുവിന് പരിക്കേറ്റത്. വിഷ്ണുവിന് വലതുകൈയ്ക്കാണ് പരുക്ക്. ഉടന്‍ തന്നെ നടനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഷ്ണുവിന്റെ വലതുകൈക്ക് പൊട്ടലുണ്ടെന്നും സര്‍ജറി വേണ്ടിവരുമെന്നും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ ഒരു മാധ്യമത്തോട് വ്യക്തമാക്കി. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയേക്കും. തുടര്‍ന്ന് ഒരുമാസം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ കണക്കുകൂട്ടല്‍.
Post Your Comments