
രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഒരു പ്രണയകഥയിലൂടെ വീണ്ടും ടോളിവുഡിൽ എത്തുകയാണ് നടി അമല പോൾ. ആയുഷ്‌മാൻ ഭാവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം ചരണാണ് നായകൻ.
ഈസ്‌റ്റ് ഗോദാവരിയിലും ഹൈദരാബാദിലുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. ചില രംഗങ്ങൾ ദുബായിലും ഇസ്രായേലിലും ചിത്രീകരിക്കും. ചിത്രത്തിൽ സണ്ണി ലിയോണിന്റെ ഐറ്റം സോംഗ് ഉണ്ടാവുമെന്നാണ് കേൾക്കുന്നത്.
ഒരു മുസ്ലീം പെൺകുട്ടിയുടെയും ഹിന്ദു യുവാവിന്റെയും പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. സ്‌നേഹ ഉല്ലാലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏപ്രിലിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും
Post Your Comments