ശ്രീലങ്കയില്‍ ഒരു ഹൗസിങ് സ്കീം ഉദ്ഘാടനം ചെയ്യാനായി രജനീകാന്തിനെ ക്ഷണിച്ചതിനെതിരെ വിടുതലൈ ചിരുതൈഗള്‍ കക്ഷി നേതാവ് തിരുമാവളവന് രംഗത്ത്. രജനിയുടെ സൂപ്പര്‍ ഹിറ്റ് പടം എന്തിരന്റെ രണ്ടാം ഭാഗം പ്രൊഡ്യൂസ് ചെയ്യുന്ന ലൈക പ്രൊഡക്ഷന്‍സ് ആണ് ചടങ്ങിന്റെ സംഘാടകര്‍. രജനീകാന്തിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനം തമിഴരില്‍ പകയുണ്ടാക്കാനേ ഉപകരിക്കൂ എന്നാണ് തിരുമാവളവന്റെ തുറന്നു പറച്ചില്.തീരുമാനം പുനപരിശോധിക്കണമെന്നും തിരുമാവളവന് രജനീകാന്തിനോട് ആവശ്യപ്പെട്ടു. ശ്രീലങ്കയില്‍ കാര്യങ്ങളെല്ലാം ശാന്തമായി എന്ന് രജനീകാന്തിന്റെ സന്ദര്‍ശനം ലോകത്തെ തോന്നിപ്പിക്കുമെന്നും തിരുമാവളവന് പ്രതികരിച്ചു.
Post Your Comments