CinemaGeneralIndian CinemaNEWS

മതം മാറ്റത്തിനു പിന്നിലുള്ള കാരണങ്ങള്‍ വെളിപ്പെടുത്തി നടി മോഹിനി

 

മലയാളസിനിമയില്‍ ജനപ്രിയ നായകന്മാരുടെ നായികയായി വെള്ളിത്തിരയില്‍ തിളങ്ങിയ മോഹിനി ഇപ്പോള്‍ ക്രിസ്തുമതം സ്വീകരിച്ചു ജീവിക്കുകയാണ്. തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മഹാലക്ഷ്മി എന്ന മോഹിനി എങ്ങനെയാണ് ക്രിസ്റ്റീനയായത്. ജീവിതത്തിലെ അപ്രതീക്ഷിതമായ ആ തീരുമാനത്തെക്കുറിച്ച് മോഹിനി തന്നെ വെളിപ്പെടുത്തുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹിനി തന്റെ ജീവിതത്തിലുണ്ടായ പരിവര്‍ത്തനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

കടുത്ത ദൈവവിശ്വാസിയായിരുന്നു തന്റെ ഭക്തിയും വിശ്വാസവും കണ്ട് ഒരു പക്ഷേ താന്‍ സന്യാസിയാകുമോ എന്നുവരെ വീട്ടുകാര്‍ ഭയപ്പെട്ടിരുന്നുവെന്ന് മോഹിനി പറയുന്നു. അങ്ങനെയുള്ള തനിക്ക് വിവാഹശേഷം നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് മതംമാറാന്‍ കാരണമെന്ന് മോഹിനി വെളിപ്പെടുത്തുന്നു. വിവാഹ ശേഷം ജീവിതത്തില്‍ നേരിടേണ്ടി വന്നത് കടുത്ത പരീക്ഷണങ്ങളാണ്. മോശം കാര്യങ്ങള്‍ ചെയ്തവര്‍ക്ക് മാത്രമേ ജീവിതത്തില്‍ തിരിച്ചടിയുണ്ടാകൂ എന്ന് വിശ്വസിച്ചിരുന്ന തനിക്ക് എന്തുകൊണ്ടാണ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായതെന്ന് അറിയില്ലായിരുന്നു. വായന ഒരു ആശ്വാസമായി കരുതുന്ന താന്‍ വിഷമങ്ങള്‍ക്ക് ഉത്തരം തേടി ഹിന്ദു മതത്തിലെ പുസ്തകങ്ങളും ബുദ്ധമതത്തെക്കുറിച്ചും സിഖ് മതത്തെക്കുറിച്ചും ഖുറാനും വായിച്ചു.

അങ്ങനെയിരിക്കെ വീട്ടിലെ ജോലിക്കാരി നല്‍കിയ ബൈബിള്‍ തനിക്ക് പുതിയ കവാടം തുറന്നു തന്നുവെന്ന് അവര്‍ പറയുന്നു. ബൈബിള്‍ വായനയില്‍ മനസ്സ് മുഴുകിയ താന്‍ അന്ന് രാത്രി സ്വപ്നത്തില്‍ ദൈവിക രൂപം കണ്ടു. ആ രൂപം നോഹയുടെ പെട്ടകവും കാണിച്ചു തന്നു. ആ പെട്ടകത്തിലേക്ക് തന്നെ കൊണ്ടു പോകാന്‍ ആ രൂപം പറഞ്ഞു. അത് വലിയ തിരിച്ചറിവ് നല്‍കി. പക്ഷേ പിന്നെയും ഞാന്‍ യഥാര്‍ത്ഥ ദൈവത്തെ തേടിയുള്ള അന്വേഷണം തുടര്‍ന്നു. അങ്ങനെ അവസാനം ഞാന്‍ ദൈവമാതാവിലേക്കും ക്രിസ്തുവിലേക്കുമുള്ള വഴി കണ്ടെത്തിയെന്നും മോഹിനി പറഞ്ഞു.

90-കള്‍ക്ക് ശേഷമുള്ള മലയാള സിനിമയിലെ മുന്‍നിര താരമായിരുന്നു മോഹിനി. കല്യാണത്തോടെ നേരെത്തെ തന്നെ സിനിമകളില്‍ നിന്ന് പിന്‍വാങ്ങിയ മോഹിനി ഇപ്പോള്‍ കുടുംബസമേതം യു.എസിലാണ്. രണ്ട് ആണ്‍മക്കളുണ്ട് മോഹിനിക്ക്. മൂത്ത മകന് 17 വയസും ഇളയ മകന് ആറ് വയസുമാണ്. ഭര്‍ത്താവ് ഭരത് സ്വാമി കൃഷ്ണസ്വാമി എച്ച്.സി.എല്ലിലാണ് ജോലി ചെയ്യുന്നത്. നല്ല റോളുകള്‍ കിട്ടിയാല്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമെന്നും മോഹിനി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button