ആരാധകര്‍ ഈ വര്‍ഷം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജിന്റെ ടിയാന്. ടിയാനു ശേഷം വീണ്ടും ഒന്നിക്കാന്‍ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും തീരുമാനിച്ചു കഴിഞ്ഞു.അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.എന്നാല്‍ ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ തിരക്കിലാണ് അരുണ്‍. ഇതിനു ശേഷമാകും പൃഥ്വിരാജ് നായകനാകുന്ന ചിത്രം എത്തുന്നത്.
പൃഥ്വിരാജുമായി തിരക്കഥയെക്കുറിച്ച് നേരത്തെതന്നെ സംസാരിച്ചിരുന്നു, അദ്ദേഹം തിരക്കഥയില്‍ തൃപ്തനാണെന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും മുരളിഗോപി പറഞ്ഞു.
ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങളില്‍ മുരളീ ഗോപി അരുണ്‍ കുമാര്‍ അരവിന്ദുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടിയാനു പുറമേ ദിലീപ് നായകനാകുന്ന കുമാരസംഭവത്തിന്റെ തിരക്കഥയും മുരളി ഗോപിയാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ തിരക്കഥാകൃത്തും മുരളി ഗോപിയാണ്.
Post Your Comments