CinemaNEWS

സൈറാ ബാനുവില്‍ അഭിനയിക്കാന്‍ എനിക്ക് ഭയമായിരുന്നു;അമല അക്കിനേനി

ഒരുകാലത്ത് മലയാളികളുടെ ഇഷ്ടനായികയായ അമല അക്കിനേനി സൈറാ ബാനു എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തില്‍ മര്‍മ്മ പ്രധാനമായ ഒരു വേഷത്തിലാണ് അമലയും അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തുമ്പോള്‍ സന്തോഷമുണ്ടെന്നും എന്റെ പ്രായത്തിലുള്ളവര്‍ക്ക് ഇത്തരം റോളുകള്‍ ഇപ്പോള്‍ ലഭിക്കില്ലെന്നും നല്ല റോളുകള്‍ ലഭിക്കാന്‍ പ്രായം പ്രശ്നമാണെന്നും അമല പറയുന്നു. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അമലയുടെ പ്രതികരണം.

സൈറാ ബാനുവിന്റെ തിരക്കഥയാണ് തന്നെ ആകര്‍ഷിച്ചതെന്നും വക്കീല്‍ വേഷം അവതരിപ്പിക്കണമെന്ന് പറഞ്ഞപ്പോള്‍ അല്‍പം മടിയുണ്ടായിരുന്നുവെന്നും അമല പ്രതികരിച്ചു. ചിത്രത്തില്‍ അഡ്വക്കറ്റ് ആനി ജോണ്‍ തറവാടി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് അമല അവതരിപ്പിച്ചത്. മലയാള ഭാഷയുമായുള്ള തന്‍റെ എല്ലാ ബന്ധവും പോയിരുന്നുവെന്നും . അഡ്വക്കറ്റ് കഥാപാത്രമായി വരുമ്പോള്‍ ശക്തമായ ഭാഷ ഉപയോഗിക്കണമെന്നുള്ളത് കൊണ്ട് കഥാപാത്രം ഏറ്റെടുക്കാന്‍ പേടിയുണ്ടായിരുന്നുവെന്നും അമല പറഞ്ഞു.

shortlink

Post Your Comments


Back to top button