GeneralNEWS

വിനയനെ വിലക്കിയ സംഭവം: ഫെഫ്കയ്ക്കും അമ്മയ്ക്കും പിഴ ശിക്ഷ

സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ സിനിമാ സംഘടനയായ ഫെഫ്കയ്ക്കും താര സംഘടനയായ അമ്മയ്ക്കും പിഴ ശിക്ഷ വിധിച്ചു. അമ്മ സംഘടന നാലുലക്ഷം രൂപയും ഫെഫ്ക 81,000 രൂപയുമാണ് പിഴ നല്‍കേണ്ടത്. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ വിധിച്ചിരിക്കുന്നത്. 2008 ലാണ് വിനയന് അമ്മയും ഫെഫ്ക്കയും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത്. തന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ല, തന്റെ സിനിമയില്‍ സഹകരിക്കുന്നതില്‍ നിന്നും സിനിമാ പ്രവര്‍ത്തകരെ വിലക്കുന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിനയന്‍ പരാതി നല്‍കിയത്. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, സെക്രട്ടറി ഇടവേള ബാബു, സംവിധായകരായ ബി ഉണ്ണിക്കൃഷണന്‍, സിബി മലയില്‍ എന്നിവരും പിഴ ഒടുക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.

shortlink

Post Your Comments


Back to top button