എന്നും എപ്പോഴും എന്ന സത്യന് അന്തിക്കാട് ചിത്രത്തിനുശേഷം മഞ്ജു വാര്യരും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു ഇതിനുള്ള അരങ്ങൊരുക്കുന്നത് ബി.ഉണ്ണികൃഷ്ണനാണ്. വില്ലനാണ് ചിത്രം. ഇതിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ലോഹിതദാസിന്റെ കന്മദവും രഞ്ജിത്ത്-ഷാജി കൈലാസ് ടീമിന്റെ ആറാം തമ്പുരാനുമാണ് ലാലും മഞ്ജും ഗംഭീരമാക്കിയ മറ്റ് ചിത്രങ്ങള്‍.എന്നാല്‍, ലാലിനൊപ്പമുള്ള അഭിനയം അത്ര എളുപ്പമുള്ളതല്ലെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.
ലാലേട്ടനൊപ്പമുള്ള അഭിനയം എന്നും ഏത് അഭിനേതാവിനും ആവേശവും വെല്ലുവിളിയും ആണ്- കെയർ ഓഫ് സൈറാ ബാനുവിനെ പ്രശംസിച്ച ബി.ഉണ്ണികൃഷ്ണന് മറുപടി പറഞ്ഞുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിൽ മഞ്ജു കുറിച്ചു.
Post Your Comments