മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന മഞ്ചു വാര്യര്‍ ബോളിവുഡിലേക്ക് എന്ന് വാർത്തകൾ. മലയാളത്തിനു പുറമേ താരം തമിഴിലും അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന് വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് പുതിയ റിപ്പോർട്ട്.
അടുത്തിടെ ജിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് കാണാൻ ചിത്രത്തിന്റെ ടീമിനും ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനൊപ്പം മഞ്ജുവും ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
അതിനിടയിൽ അനുരാഗിന്റെ മനസിൽ തനിക്കായി ഒരു കഥാപാത്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി മഞ്ജു വെളിപ്പെടുത്തിയിരുന്നു. ഇതാണ് താരം ബോളിവുഡിലേക്കും എന്ന റിപ്പോർട്ട് ബലപ്പെടുത്തുന്നത്.
Post Your Comments