
ഫഹദ് ഫാസിലും നടി സ്നേഹയും ഒന്നിക്കുന്നു. ശിവകാർത്തികേയനും ഫഹദ് ഫാസിലും ഒന്നിക്കുന്ന തമിഴ് ചിത്രം വേലൈക്കാരനിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് നടി സ്‌നേഹ.
ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് സ്‌നേഹ അവതരിപ്പിക്കുന്നത്. അതിനായി പത്തുകിലോ ശരീരഭാരം കുറയ്‌ക്കുകാനുള്ള ശ്രമത്തിലാണ് സ്‌നേഹ. ഇപ്പോൾ ഏഴ് കിലോ കുറച്ച് കഴിഞ്ഞെന്ന് താരം പറയുന്നു.
മലയാള ചിത്രമായ പ്രമാണിയിൽ ഫഹദിനൊപ്പം മുന്പ് സ്‌നേഹ അഭിനയിച്ചിട്ടുണ്ട്.
വീണ്ടും ഫഹദിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണെന്നും ഫഹദിന്റെ വലിയൊരു ആരാധികയാണ് താനെന്നും സ്‌നേഹ പറയുന്നു. ഫഹദിന്റെ ആദ്യ തമിഴ് ചിത്രമാണിത്.
Post Your Comments