CinemaGeneralNEWS

ട്രോളര്‍മാര്‍ക്ക് തന്‍റെ മുഖം ആവശ്യമാണ്,അതിനു പിന്നിലെ കാര്യം ഇപ്പോഴാണ് പിടികിട്ടിയതെന്ന് സലിം കുമാര്‍

എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ട്രോള്‍ പോസ്റ്റുകള്‍ വരാറുണ്ട്.വിഷയമേതായാലും മലയാള സിനിമയിലെ താരങ്ങളെയാണ് ട്രോള്‍ പോസ്റ്റുകളില്‍ കൂടുതലായി ഉപയോഗിക്കാറുള്ളത്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് സലിം കുമാര്‍. തന്‍റെ മുഖം ട്രോള്‍ പോസ്റ്റുകളില്‍ കൂടുതലായി കണ്ടുവരുന്നതിനുള്ള കാരണത്തെക്കുറിച്ച് സലിം കുമാര്‍ തന്നെ പറയുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സലിം കുമാറിന്റെ പ്രതികരണം.
“സംഭാഷണങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന മുഖഭാവങ്ങളാണ് എല്ലാത്തിലും കണ്ടത്. അതുകൊണ്ട് തന്നെയായിരിക്കും ട്രോളന്‍മാര്‍ തന്നെ പിടികൂടാന്‍ കാരണം. മുഖത്തെ ഭാവങ്ങളാണ് ട്രോളുകളുടെ മര്‍മ്മം. തന്റെ കഥാപാത്രങ്ങളില്‍ അവര്‍ അത് എളുപ്പത്തില്‍ കണ്ടെത്തുന്നു. തന്റെ മുഖഭാവങ്ങള്‍ ഒരുവിധം എല്ലാത്തിനും യോജിക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡിലെ മുഖം, അഭിമാനം തോന്നുന്ന നിമിഷം, തോറ്റുനില്‍ക്കുന്ന അവസ്ഥ, പ്രണയം, പുച്ഛം, പരിഹാസം – ഇത്രത്തോളം വ്യത്യസ്ത ഭാവങ്ങളിലൂടെ ഞാന്‍ കടന്നു പോയെന്ന് തനിക്ക് കാണിച്ചു തന്നത് ട്രോളന്‍മാരാണ്”

സലിം കുമാറിനെ ഉപയോഗിച്ചുള്ള ട്രോളുകളില്‍ ചിലത്

sa 1sa

shortlink

Post Your Comments


Back to top button