വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍.വെറും രണ്ടു ചിത്രങ്ങള്‍ കൊണ്ടാണ് മലയാളത്തിലും തമിഴിലും യുവ സംവിധായകര്‍ക്കിടയില്‍ അല്‍ഫോന്‍സ് ഇരിപ്പിടം നേടിയത് . ഇപ്പോള്‍ തന്റെ ചില ആഗ്രഹങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് അല്‍ഫോന്‍സ്.
സംവിധായകന്‍ എന്നതിലുപരി തികഞ്ഞ സിനിമ പ്രേമിയായ താരം. നേരം, പ്രേമം എന്നീ രണ്ടു ചിത്രങ്ങള്‍ കൊണ്ടു മാത്രം ആരാധകരെ വലയിലാക്കിയ താരത്തിന്റെ അടുത്ത ചിത്രത്തിനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. തന്റെ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുമ്പോഴും അല്‍ഫോന്‍സ് കാത്തിരിക്കുന്നത് മറ്റു ചില ചിത്രങ്ങള്‍ക്കായിയാണ് .
മലായള സിനിമയിലെ മിടുക്കരായ സംവിധായകരും താരങ്ങളും ഒന്നിക്കുന്ന ചില കിടിലന്‍ കോംമ്പോകള്‍ അല്‍ഫോന്‍സ് പങ്കുവെച്ചു. കാണാന്‍ താന്‍ ഏറെ കൊതിക്കുന്ന ചിത്രങ്ങളാണിതെന്ന് അല്‍ഫോന്‍സ് പറയുന്നു. മലയാള സിനിമയിലെ ചില കൂട്ടുകെട്ടുകളില്‍ നടന്നു കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ആരുടെയെങ്കിലും ഒപ്പം അന്‍വര്‍ റഷീദ് ചെയ്യുന്ന സിനിമയാണ് ചാര്‍ട്ടില്‍ ആദ്യം. പിന്നാലെ മെഗാ-സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളാണ് പുത്രന്റെ മനസ് നിറയെ. മെഗാസ്റ്റാര്‍ മമ്മൂട്ടിയെവെച്ച് ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യുന്ന സിനിമ പട്ടികയില്‍ രണ്ടാം സ്ഥാനംപിടിച്ചിരിക്കുന്നു. മമ്മൂട്ടി-ജിബു ജേക്കബ് ചിത്രവും മമ്മൂട്ടി-റോഷന്‍ ആന്‍ഡ്രൂസ് ചിത്രവും മമ്മൂട്ടി-ദിലീഷ് പോത്തന്‍ ചിത്രവും അല്‍ഫോന്‍സ് ആഗ്രഹിക്കുന്നു.
സിനിമാ പ്രേമികള്‍ വളരെ നാളായി കാത്തിരിക്കുന്ന ഒരു കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-ലാല്‍ജോസ്. ഈ ജോഡികളുടെ ചിത്രവും അല്‍ഫോണ്‍സിന്റെ ആഗ്രഹത്തിലുണ്ട്. മോഹന്‍ലാല്‍-ആഷിഖ് അബു ചിത്രവും മോഹന്‍ലാല്‍-ദിലീഷ് പോത്തന്‍ ചിത്രവും ആഗ്രങ്ങളുടെ ലിസ്റ്റില്‍ ഉണ്ട്.
അന്‍വര്‍ റഷീദ്, ലിജോ ജോസ് പല്ലിശ്ശേരി, ലാല്‍ ജോസ്, ആഷിക് അബു, ജിബു ജേക്കബ്, റോഷന്‍ ആന്‍ഡ്രൂസ്, ദിലീഷ് പോത്തന്‍, പ്രതാപ് പോത്തന്‍, ഷാജി കൈലാസ്, രഞ്ജിത്, പ്രിയദര്‍ശന്‍, വിനയന്‍, ഹരിഹരന്‍, ശ്രീനിവാസന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് അല്‍ഫോന്‍സ് കുറിച്ചു.
Post Your Comments