ഇന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ട ചിത്രമായിരുന്നു പ്രഭാസിനെ നായകനാക്കി എസ്.എസ് രാജമൗലി ഒരുക്കുന്ന ബാഹുബലി 2 കണ്ക്ലൂഷന്.കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.
എന്നാല്‍ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഫിലിം ചേംബേഴ്സിന് കത്ത് നല്കി. ഒരു വിഭാഗം കന്നട ആക്ടിവിസ്റ്റുകളാണ് സിനിമകക്കെതിരെ രംഗത്തെത്തിയത്. സത്യരാജ് അഭിനയിക്കുന്ന ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കാവേരി നദിയെ ചൊല്ലി തര്‍ക്കം നിലനില്ക്കുമ്പോള് കര്‍ണാടകക്കെതിരെ സത്യരാജ് പ്രസ്താവന നടത്തിയെന്നാണ് ഇവരുടെ ആരോപണം.
ബെല്ലാരിയിലെ ചില തീയറ്ററുകളില്‍ സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞിട്ടുണ്ട്.ഈ മാസം 26നാണ് ഓഡിയോ ലോഞ്ച് നടക്കാന്‍ ഇരിക്കയാണ് ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉയരുന്നത്.
Post Your Comments