വിനയന് ഒടുവില്‍ വിജയിച്ചിരിക്കുന്നു.തന്റെ എട്ടു വര്‍ഷത്തെ സിനിമാ ജീവിതത്തിന് തടസ്സമായി നിന്നവര്‍ക്കെതിരെ കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ പിഴ വിധിച്ചതോടെ സിനിമയിലെ വലിയ ഒരു വിവാദ വിഷയത്തിനാണ് പരിസമാപ്തിയായിരിക്കുന്നത്. വിനയനെ വിലക്കിയ സംഭവത്തില്‍ സിനിമാ സംഘടനയായ ഫെഫ്കയ്ക്കും താര സംഘടനയായ അമ്മയ്ക്കും പിഴ ശിക്ഷ ലഭിച്ചത്.
വിനയന്റെ ആദ്യ പ്രതികരണത്തിലേക്ക്
“എന്റെ നിലപാടുകള്‍ സത്യമായിരുന്നു. ഞാന്‍ നിന്നത് സത്യത്തിനു വേണ്ടിയായിരുന്നു. കേന്ദ്ര ഏജന്‍സിയുടെ വിധി അതാണ് തെളിയിക്കുന്നത്. സിനിമാരംഗത്തെ ഗൂഡാലോചന പുറത്തുകൊണ്ടുവരാനുള്ള എന്റെ യുദ്ധം വിജയിച്ചു എന്നതിന് തെളിവാണ് ഈ വിധി. നീതിക്കു വേണ്ടിയുള്ള എന്റെ പോരാട്ടം ഒടുവില്‍ അധികമാരും സമീപിക്കാത്ത ഒരു കേന്ദ്ര ഏജന്‍സിയുടെ സമീപത്ത് ചെന്നെത്തി. അവിടെ നിന്ന് എനിക്ക് അനുകൂലമായ അനുകൂലമായ വിധി ലഭിച്ചു. എന്റെ എട്ടുവര്‍ഷം നശിപ്പിച്ചവരോട് എനിക്കു പറയാനുള്ളത് ഇതാണ്. ആരുടെയും പേരെടുത്ത് ഞാന്‍ പറയുന്നില്ല. വിനയന് പറഞ്ഞതായിരുന്നു, അല്ലാതെ സൂപ്പര്‍താരം പറഞ്ഞതായിരുന്നില്ല ശരി എന്ന് ഈയൊരു രാത്രിയെങ്കിലും നിങ്ങള്‍ ഓര്‍ക്കണമെന്നു മാത്രമാണ് എന്റെ അഭ്യര്‍ഥന. ഇവിടുത്തെ വലിയ നേതാക്കളോടും മന്തിമാരോടുപോലും എനിക്ക് പറയാനുള്ളത് ഇതാണ്. സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സംഘടന വേണ്ട എന്ന് തെളിയിക്കുന്നതാണ് ഈ വിധി. ഞാനെന്നും സിനിമാക്കാര്‍ക്ക് ഒപ്പം കാണും. എതിരാളിയെ വിലക്കി, പണിയില്ലാതാക്കി, പട്ടിണിക്ക് ഇടുന്നവരുടെ കൂടെ ഞാനില്ല. സിനിമാക്കാരുടെ കൂടെ എന്നും ഞാനുണ്ട്”
കടപ്പാട്;മാതൃഭൂമി ഡോട്ട്.കോം
Post Your Comments