Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaNEWS

റിലീസിന് ഒരുങ്ങുന്ന ബാഹുബലിക്ക് പ്രത്യേകതകള്‍ ഏറെ..

വെള്ളിത്തിരയിൽ കാവ്യമഴുതി ചരിത്രം കുറിച്ച സിനിമയാണ് ബാഹുബലി.ഇറങ്ങുന്നതിനും മുന്‍പ് തന്നെ ബാഹുബലി 2 ലാഭമായി കഴിഞ്ഞിരിക്കുന്നു എന്നതാണ് നിര്‍മാതാവ് ശോഭു യാര്‍ലഗ്ഗഡയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ട്രെയിലറിന് ഇത്രയും വലിയ വരവേല്‍പ് ലഭിക്കുന്നത്. ആറ് കോടിയിലധികം ആളുകളാണ് യൂട്യൂബില്‍ ട്രെയിലര്‍ കണ്ടത്. ആമിര്‍ ഖാന്റെ ദംഗല്‍ മാത്രമാണ് ഇതിന് മുന്‍പ് ഇന്ത്യയില്‍ ഇത്ര വലിയ തരംഗം സൃഷ്ടിച്ചത്.

ലോകവ്യപകമായി 6500 സ്ക്രീനുകളിലായി ഏപ്രില്‍ 28 നാണ് ബാഹുബലി 2 റിലീസ് ചെയ്യുന്നത്. ബാഹുബലി ഒന്നാം ഭാഗത്തിന്റെ വിതരണക്കാരല്ല ഇന്ത്യയില്‍ ബാഹുബലി 2 വ്യത്യസ്ത സംസ്ഥാനങ്ങളില്‍ എത്തിക്കുന്നത്. കേരളം മാത്രമാണ് ഇതിന് ഒരപവാദം. കേരളത്തില്‍ ഒന്നാം ഭാഗം വിതരണം ചെയ്ത ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ഇരട്ടി തുക നല്‍കിയാണ് രണ്ടാം ഭാഗവും സ്വന്തമാക്കിയത്. റെക്കോഡ് തുക നല്‍കി വിതരണം ഏറ്റെടുക്കാന്‍ തയ്യാറായ വിതരണക്കാര്‍ക്ക് മാത്രമേ ചിത്രത്തിന്റെ അവകാശം നിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ളു. ഗള്‍ഫിലും യൂറോപ്പിലുമെല്ലാം വന്‍ തുകയ്ക്കു തന്നെയാണ് ചിത്രത്തിന്റെ വിതരണാവകാശം പിടിച്ചിട്ടുള്ളത്.

ചിത്രത്തിന്റെ സാറ്റ്ലൈറ്റ് റെറ്റ് വിറ്റുപോയിരിക്കുന്നത് വന്‍ തുകയ്ക്കാണ്. 50 കോടി നല്‍കി ഹിന്ദിയില്‍ സോണിയും 28 കോടി നല്‍കി മലയാളം തമിഴ് ഭാഷകള്‍ക്കായി സ്റ്റാര്‍ നെറ്റ് വര്‍ക്കും ചിത്രം സ്വന്തമാക്കി. ഡിജിറ്റല്‍ അവകാശത്തിനായി നെറ്റ്ഫ്ലിക്സും ആമസോണും മത്സരരംഗത്തുണ്ട്.

എന്നാല്‍ സിനിമയുടെ അവസാന ഭാഗത്തിനായി ഒരുപാട് ആകാംഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും. സിനിമയുടെ ഓഡിയോ ലോഞ്ചിനു ഇനി രണ്ടു ദിവസമേ ബാക്കിയുള്ളൂ .പൂരത്തിന് മുൻപുള്ളൊരു വെടിക്കെട്ട് എന്നതിനു സമാനമാണല്ലോ ഓഡിയോ ലോഞ്ച്. ബാഹുബലി ടീം വൻ ഒരുക്കങ്ങളാണ് ഓഡിയോ ലോഞ്ചിനായി നടത്തുന്നത്.ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ബാഹുബലി ആദ്യ ഭാഗത്തിന്റെ ഓഡിയോ ലോഞ്ച്.

സിനിമ മേഖലയിലുള്ള വൻ താരനിരകളെ അണിനിരത്തിയുള്ള പതിവ് രീതികളിൽ നിന്നു വ്യത്യസ്തമായിരുന്നു അത്. സ്വന്തം സിനിമയ്ക്കായി അശ്രാന്തം പരിശ്രമിച്ചവർക്കു വേണ്ടിയായിരുന്നു രാജമൗലി തിരുപ്പതിയിലൊരുക്കിയ ഓഡിയോ ലോഞ്ചിങ് വേദി മാറ്റി വച്ചത്. അഭിനേതാക്കളും അണിയറ പ്രവർത്തകരും സിനിമയ്ക്കായി നടത്തിയ കഠിനാധ്വാനത്തെ കുറിച്ചും വെല്ലുവിളികളെ കുറിച്ചും അന്നവിടെ സംസാരിച്ചിരുന്നു. ഇതേ രീതി തന്നെയാകും ഇത്തവണയും എന്നാണു സൂചന.

തന്റെ ചിത്രത്തിനായി രാപ്പകൽ നിലകൊണ്ടവരെ ആദരിക്കാനുള്ള വേദി കൂടിയായാണ് ഓഡിയോ ലോഞ്ചിനെ സംവിധായകൻ രാജമൗലി കാണുന്നത്. സസ്പെൻസുകൾ കാത്തുസൂക്ഷിറുള്ള രാജമൗലി അവസാന നിമിഷം ആരെയെങ്കിലും അതിഥിയായി ഓഡിയോ ലോഞ്ചിങ് വേദിയില്‍ എത്തിച്ചാൽ അതു മറ്റൊരു ചരിത്രവുമാകും.

shortlink

Related Articles

Post Your Comments


Back to top button