BollywoodCinemaGeneralIndian CinemaKollywoodNEWS

യെന്തിരൻ 2.0 സെറ്റില്‍ മാധ്യമപ്രവർത്തകർക്കു മർദ്ദനം

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ബോളിവുഡ് താരം അക്ഷയ്കുമാറും ഒന്നിക്കുന്ന ബ്രഹ്മാണ്ഡചിത്രം യെന്തിരൻ 2.0 ചിത്രീകരണം പുരോഗമിക്കുകയാണ്. രജനീകാന്ത്- ശങ്കർ ടീമിന്‍റെ യെന്തിരന്റെ രണ്ടാം ഭാഗം 2.0യുടെ സെറ്റിൽ മാധ്യമപ്രവർത്തകർക്കു മർദ്ദനമേറ്റുവെന്ന് ആരോപണം. ദി ഹിന്ദു ദിനപത്രത്തിന്‍റെ രണ്ട് ഫോട്ടോ ജേർണലിസ്റ്റുകളാണ് ആക്രമിക്കപ്പെട്ടത്. സീനിയർ ഫോട്ടോഗ്രാഫർ എസ്.ആർ.രഘുനാഥൻ, ജി.ശ്രീഭരത് എന്നിവർക്കാണു മർദനമേറ്റത്. രജനീകാന്ത് മുഖ്യവേഷത്തിലെത്തിയ യെന്തിരന്‍റെ രണ്ടാം ഭാഗമാണ് 2.0.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സിനിമാ ചിത്രീകരണത്തിന്‍റെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ തങ്ങളെ അണിയറ പ്രവര്‍ത്തകര്‍ മർദ്ദിക്കുകയായിരുന്നെന്ന് ആക്രമിക്കപ്പെട്ട മാധ്യമപ്രവർത്തരിൽ ഒരാൾ ആരോപിച്ചു. ആളുകളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഗതാഗതം തടസപ്പെടുത്തിയാണ് ഇവർ സിനിമ ചിത്രീകരിച്ചതെന്നും മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.

ആക്രമണത്തെ തുടർന്ന് മാധ്യമപ്രവർത്തകർ സെറ്റിൽ പ്രതിഷേധം നടത്തുകയും ഷൂട്ടിംഗ് തടസ്സപ്പെടുത്തുകയും ചെയ്തു. മാധ്യമപ്രവർത്തകരെ മർദിച്ച സംഭവത്തില്‍ സംവിധായകന്‍ ശങ്കറിന്‍റെ സഹായികളെ പോലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ തന്‍റെ അറിവോടെയല്ല ഇത് നടന്നതെന്നും ഇങ്ങനെയൊക്കെ നടന്നതിൽ താൻ മാപ്പു പറയുന്നുവെന്നും പത്രസമ്മേളനം നടത്തി സംവിധായകന്‍ ശങ്കർ മാപ്പു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button