
വര്‍ദ്ധിച്ചു വരുന്ന പെണ്‍ ഭ്രൂണഹത്യയ്ക്കെതിരെ പ്രചരണം നയിക്കാന്‍ ബോളിവുഡിലെ ബിഗ് ബിയെ അംബാസിഡറായി നിയമിക്കാന്‍ തീരുമാനിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ദീപക് സാവന്ത് ആണ് ഇക്കാര്യം അറിയിച്ചത്.
ഇതിനായി അമിതാഭ് ബച്ചന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 19 പെണ്‍ ഭ്രൂണങ്ങള്‍ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പെണ്‍ ഭ്രൂണഹത്യയ്ക്ക് എതിരെ കര്‍ശന നിയമം കൊണ്ട് വരുമെന്നും അതിനായി ആദ്യം ജനങ്ങളില്‍ അവബോധം വളര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments