മലയാള സിനിമയില്‍ ആദ്യമായി നൂറു കോടി ക്ലബിലെത്തിയ പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന വാദം സോഷ്യല്‍ മീഡിയയില്‍ പലയിടത്ത് നിന്നും ഉയര്‍ന്നു കേട്ടിരുന്നു. ജി.സുധാകരന് അടക്കമുള്ളവര്‍ മോഹന്‍ലാലിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. സിനിമയില്‍ യാഥാര്‍ത്ഥ പുലിയുമായല്ല ലാല്‍ ഫൈറ്റ് ചെയ്തതെന്നും ഡമ്മി പുലിയെയാണ് മോഹന്‍ലാല്‍ നേരിട്ടതെന്നുമായിരുന്നു പലരുടെയും ആരോപണം. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയെന്നോണം മോഹന്‍ലാല്‍ ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയുണ്ടായി.
മോഹന്‍ലാലിന്റെ മറുപടി
“അത് ഓരോരുത്തര് വിശ്വസിക്കുന്നതാണ്. സിനിമ അങ്ങനെയാണല്ലോ. എന്ത് നിങ്ങള്‍ വിശ്വസിക്കുന്നുവോ അത് തന്നെയാണ് സത്യം. കാരണം, ആ സിനിമയുടെ ഒരു മിസ്റ്ററിയെ ഞാനെന്തിനാണ് പൊളിക്കുന്നത്? നിങ്ങളെന്താണ് ധരിക്കുന്നത്, ഇപ്പോ ഒരാള്‍ പറയുകയാണ്, മോഹന്‍ലാല്‍ പുലിയുമായി ഫൈറ്റ് ചെയ്തിട്ടില്ല.ആയിക്കോട്ടെ. അല്ലെങ്കില്‍ മറ്റൊരാള്‍ പറയുകയാണ്. അതില്‍ ചില ഷോട്ടുകള്‍ റിയലായി ഷൂട്ട് ചെയ്തതാണ്. ശരിയായിരിക്കാം. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണ്. നമ്മളെന്തിനാണ് ചലഞ്ച് ചെയ്യുന്നത് ? നമ്മളെന്ത് പറഞ്ഞാലും സത്യമാകാം, കള്ളമാകാം. ഇത് സംബന്ധിച്ച് പ്രതികരണത്തിനില്ല എന്നതല്ല, മറിച്ച് നിങ്ങളെന്ത് വിശ്വസിക്കുന്നുവോ അതാണ് കാര്യം.
സിനിമ എന്ന് പറയുന്നത് മേക്ക് ബിലീഫ് ആണ്. ചിലര്‍ പറയും, ഇല്ല മോഹന്‍ലാല്‍ പുലിയെ കണ്ടിട്ടില്ല, തൊട്ടിട്ടില്ല, ഫൈറ്റ് ചെയ്തിട്ടില്ല, ആയിക്കോട്ടെ. നിങ്ങള്‍ എന്ത് വിചാരിക്കുന്നോ അങ്ങനെ തന്നെ. നമ്മളിതിനകത്ത് ഇടപെട്ടാല്‍ അതൊരു ഡിബേറ്റ് ആവും. പിന്നെ പുലി എത്ര കിലോ ഉണ്ടായിരുന്നു എന്നൊക്കെയുള്ള രീതിയിലേക്ക് ചോദ്യങ്ങളാവും. സിനിമയുടെ മാജിക്കിനകത്ത് അത്തരം ഒരു പാട് രഹസ്യങ്ങള്‍ ഉണ്ടാവും. മറ്റൊരാള്‍ പുലിയെ വച്ച് മറ്റൊരു സിനിമ എടുക്കട്ടെ”.
Post Your Comments