
തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനെ വിമര്‍ശിച്ചുവെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ആക്രമണം നേരിട്ട നടി തൃഷ ഇപ്പോള്‍ ചിത്രീകരണത്തിനിടയില്‍ തലകറങ്ങി വീണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്ത പരക്കുന്നു. തൃഷയെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണെന്ന് ചില തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുകയായിരുന്നു.തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നതിനിടയില്‍ തൃഷ ആരോഗ്യകാര്യങ്ങള്‍ ഒട്ടും ശ്രദ്ധിച്ചിരുന്നില്ലയെന്നും തത്ഫലമായി പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെ സെറ്റില്‍ നടി തലകറങ്ങി വീഴുകയായിരുന്നുമെന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
എന്നാല്‍ ഈ വാര്‍ത്തകള്‍ക്കെതിരെ വിശദീകരണവുമായി നടിയുടെ അമ്മ ഉമ രംഗത്തെത്തി. പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും, ഇത്തരം വ്യാജ വാര്‍ത്തകളില്‍ നിന്നും മാധ്യമങ്ങള്‍ പിന്തിരിയണമെന്നും ഉമ പറഞ്ഞു. തൃഷ ഇപ്പോള്‍ ഹൈദരാബാദിലല്ല ഉള്ളത്, മലേഷ്യയിലാണ്.
അരവിന്ദ് സ്വാമിയ്ക്കൊപ്പം സതുരംഗ വേട്ടൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചുകൊണ്ടരിയ്ക്കുകയാണ് നടി എന്നും അമ്മ വ്യക്തമാക്കി. പതിനലുവര്ഷമായി തമിഴ് സിനിമാ ലോകത്ത് നിറ സാന്നിധ്യമായി നില്ക്കുന്ന തൃഷ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു.
Post Your Comments