ബോളിവുഡില്‍ പ്രണയം എന്നും ഇപ്പോഴും ചര്‍ച്ചാ വിഷയമാണ്. ബോളിവുഡിലെ പ്രമുഖ താരങ്ങളായ അക്ഷയ്കുമാറും ശില്‍പ്പഷെട്ടിയും തമ്മിലുള്ള പ്രേമം ഒരുകാലത്ത് ബോളിവുഡില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു. എന്നാല്‍ എങ്ങനെ ആ പ്രണയം തകര്‍ന്നുവെന്ന് ഇപ്പോള്‍ ശില്‍പ്പ തുറന്നുപറയുന്നു.
അക്ഷയ് തന്നോട് കാണിച്ചത് നെറികേട് ആയിരുന്നു. അക്ഷയ് തന്നെ ഉപയോഗിക്കുകയായിരുന്നു. പിന്നീട് നന്നായി തഴയുകയും ചെയ്തു. തന്‍റെ സ്വകാര്യ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. ഒരേ സമയം രണ്ടു പേരുമായാണ് അക്ഷയ്ക്ക് ബന്ധം ഉണ്ടായിരുന്നത്. താനുമായി സ്‌നേഹത്തിലായിരുന്ന സമയത്തു തന്നെ ട്വിങ്കിളുമായും ബന്ധം ഉണ്ടായിരുന്നു. ട്വിങ്കിളിനോടു തനിക്കു പരിഭവം ഒന്നുമില്ല. അക്ഷയ് മാത്രമാണു തന്നെ ചതിച്ചത്, അതിന്‍റെ പേരില്‍ ട്വിങ്കിളിനെ കുറ്റം പറയില്ല എന്നും ശില്‍പ്പ പറഞ്ഞു. കഴിഞ്ഞു പോയ കാര്യങ്ങളൊക്കെ അത്ര എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല. എന്നാല്‍ ഞാന്‍ ഇപ്പോള്‍ അതിനെ മറികടന്നു കഴിഞ്ഞു.
ജീവിതത്തില്‍ ഒരു അഗ്നി പരീക്ഷയുടെ മുകളിലൂടെ സന്തോഷത്തോടെ നടക്കാന്‍ തനിക്ക് കഴിഞ്ഞു. അതു തന്‍റെ സ്വകാര്യ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. എന്നാല്‍ കഠിനമായ പ്രയത്നത്തിലൂടെ സിനിമ ലോകത്ത് മുന്നില്‍ എത്താന്‍ തനിക്ക് സാധിച്ചുവെന്നും ശില്‍പ്പ പറയുന്നു. അക്ഷയ് ഇതെല്ലം മറന്നിട്ടുണ്ടാകും. പക്ഷേ ഇനി ഒരിക്കലും അക്ഷയുമായി ഒരു സിനിമ ഉണ്ടാകില്ല എന്നും ശില്‍പ്പ ഷെട്ടി വ്യക്തമാക്കി.
Post Your Comments