മലയാളത്തിലെ യുവതാരം മക്ബൂല്‍ സല്മാന് വിവാഹിതനാകുന്നു. മമ്മൂട്ടിയുടെ സഹോദരന് ഇബ്രാഹിംകുട്ടിയുടെ മകനാണ് മക്ബൂല്‍ സല്മാന്. മറുനാടന്‍ മലയാളിയായ അല്‍മാസാണ് വധു. മസ്കറ്റില്‍ സ്ഥിര താമസമാക്കിയ അല്‍മാസ് കാസര്‍കോട് സ്വദേശിനിയാണ്. ഏപ്രില്‍ ഒന്നിന് വൈകിട്ട് 7.30ന് നെടുമ്പാശ്ശേരി സിയാല്‍ കണ്വെന്ഷന് സെന്ററില്‍ വച്ചാണ് നിക്കാഹ്.
അസിഫ് അലി നായകനായ അസുരവിത്ത് എന്ന ചിത്രത്തിലൂടെ അഭിനയലോകത്ത് എത്തിയ മക്ബൂല്‍ മമ്മൂട്ടി ചിത്രമായ കസബയിലൂടെയാണ് ശ്രദ്ധേയനായത്.
മാറ്റിനി, ദൂരം തുടങ്ങി ധാരാളം ചിത്രങ്ങളില്‍ വേഷം ചെയ്ത മക്ബൂല്‍ രാജാധിരാജയ്ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു മുഴുനീള വേഷത്തില്‍ എത്തുന്നു. ഉള് കാതല്‍ ഇരുന്താല്‍ എന്ന തമിഴ് ചിത്രത്തിലഭിനയിച്ച് വരികയാണ് ഇപ്പോള്‍ മക്ബൂല്‍ സല്മാന്.
Post Your Comments