സ്വദേശത്ത് കൂടാതെ വിദേശത്ത് നിന്നും കോടികള്‍ പ്രതിഫലം പറ്റുന്ന സിനിമാതാരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. എന്നാല്‍ ഷാരൂഖ് ഖാന്‍ അടക്കം ഉള്ള മെഗാ സ്റ്റാറുകള്‍ക്ക് നികുതിയടക്കാന്‍ മടിയാണ്. എന്നാല്‍ സാധാരണക്കാരില്‍ നിന്ന് നികുതി പിരിക്കുന്ന ആദായ നികുതിവകുപ്പിന് വമ്പന്മാരായ ഇവരെ തൊടാന്‍ പോലും മടിയാണ് എന്നതാണ് വാസ്തവം.
എന്നാല്‍ ആ നിലക്ക് മാറ്റം വരികയാണ്. ദുബായിലെ വില്ലകള്‍ക്ക് ബോളിവുഡ് താരം ഷാരൂഖ് ഖാനില്‍ നിന്ന് നികുതി ഈടാക്കാന്‍ ആദായ നികുതിവകുപ്പ് അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവിട്ടു. ദുബായില്‍ വാടകയ്ക്ക് കൊടുത്തിരുന്ന വില്ലകള്‍ക്ക് ഇന്ത്യയില്‍ നികുതി അടക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഷാരൂഖ്. ഇന്ത്യയും യു എ ഇയുമായുള്ള നികുതി കരാര്‍ അനുസരിച്ച് ദുബായിലെ വസ്തുവകകള്‍ക്ക് അവിടെ നികുതി കൊടുത്താല്‍ മതിയെന്നായിരുന്നു ഷാരൂഖിന്റെ വാദം.
എന്നാല്‍ ഈ വാദം ട്രിബ്യൂണൽ അംഗീകരിച്ചില്ല. ഷാരൂഖ് അടക്കാനുള്ള നികുതി കൃത്യമായി കണക്കു കൂട്ടാന്‍ ആദായ നികുതി വകുപ്പിനോടും ട്രിബ്യൂണൽ ആവശ്യപ്പെട്ടു.വിദേശത്ത് വീട്ടില്‍ നിന്നുള്ള വാടകവരുമാനത്തിനും നികുതി അടക്കെണ്ടതാണെന്നാണ് ആദായ നികുതി വകുപ്പിന്‍റെ നിലപാട്.എന്നാല്‍ ഇത് പലരും അംഗീകരിച്ചിരുന്നില്ല.ഇത് സംബന്ധിച്ച് ഒരുപാട് കേസുകള്‍ കോടതിയില്‍ ഉണ്ട്. ട്രിബ്യൂണലിന്റെ ഈ തീരുമാനം നികുതിവകുപ്പിന് കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നു വിലയിരുത്തപ്പെടുന്നു.
Post Your Comments