BollywoodCinemaGeneralIndian CinemaNEWS

ഏറ്റവും കൂടുതല്‍ ആദായ നികുതി അടക്കുന്ന ഇന്ത്യന്‍ നടന്‍ ആരെന്നറിയാം

ഏറ്റവും കൂടുതല്‍ ആദായ നികുതി അടക്കുന്ന നടന്മാരില്‍ ഒന്നാമത് സല്‍മാന്‍ ഖാന്‍. നടിമാരില്‍ ദീപിക പദുക്കോണാണ് മുന്നിലുള്ളത്. 2016- 17 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 44 കോടി 30 ലക്ഷം രൂപയാണ് സല്‍മാന്‍ ഖാന്‍ ആദായ നികുതി വിഭാഗത്തില്‍ അടച്ചത്. 29 കോടി നികുതി നല്‍കിയ അക്ഷയ് കുമാറാണ് രണ്ടാം സ്ഥാനത്തുള്ളത്. ഹൃത്വിക് റോഷന്‍ 23 കോടിയാണ് ആദായനികുതി അടച്ചത്. ടെലിവിഷന്‍ അവതാരകനായ കപില്‍ ശര്‍മ 23 കോടി നികുതി അടച്ചുവെന്ന വാര്‍ത്ത ബോളിവുഡിനെ വരെ ഞെട്ടിച്ചിരിക്കുകയാണ്.

ഹോളിവുഡിലും ചുവടുറപ്പിച്ച ദീപിക പദുക്കോണാണ് നടിമാരില്‍ മുന്നില്‍. പത്ത് കോടിയാണ് ദീപികയടച്ചത്. കഴിഞ്ഞ വര്‍ഷം കരീന കപൂറും ആലിയ ഭട്ടുമായിരുന്നു ഈ പട്ടികയില്‍ മുന്നില്‍. ഇത്തവണ ആലിയ നികുതിയിനത്തില്‍ അടച്ചത് 4.3 കോടിയും കരീനയടച്ചത് 3.9 കോടിയുമാണ് . അതേ സമയം ഷാരൂഖ് ഖാന്‍റെയും ഐശ്വര്യാ റായിയുടെയും അഭിഭേഷ് ബച്ചന്‍റെയും കണക്കുകള്‍ ആദായ നികുതി വകുപ്പ് പുറത്തു വിട്ടിട്ടില്ല.

എന്നാല്‍ ഷാരൂഖ് ഖാന്‍ അടക്കം ഉള്ള മെഗാ സ്റ്റാറുകള്‍ക്ക് നികുതിയടക്കാന്‍ മടിയാണ്. എന്നാല്‍ സാധാരണക്കാരില്‍ നിന്ന് നികുതി പിരിക്കുന്ന ആദായ നികുതിവകുപ്പിന് വമ്പന്മാരായ ഇവരെ തൊടാന്‍ പോലും മടിയാണ് എന്നതാണ് വാസ്തവം.

എന്നാല്‍ ആ നിലക്ക് മാറ്റം വരികയാണ്. ദുബായിലെ വില്ലകള്‍ക്ക് ബോളിവുഡ് താരം ഷാരൂഖ്‌ ഖാനില്‍ നിന്ന് നികുതി ഈടാക്കാന്‍ ആദായ നികുതിവകുപ്പ് അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവിട്ടു.

ദുബായില്‍ വാടകയ്ക്ക് കൊടുത്തിരുന്ന വില്ലകള്‍ക്ക് ഇന്ത്യയില്‍ നികുതി അടക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഷാരൂഖ്. ഇന്ത്യയും യു എ ഇയുമായുള്ള നികുതി കരാര്‍ അനുസരിച്ച് ദുബായിലെ വസ്തുവകകള്‍ക്ക് അവിടെ നികുതി കൊടുത്താല്‍ മതിയെന്നായിരുന്നു ഷാരൂഖിന്റെ വാദം.

shortlink

Related Articles

Post Your Comments


Back to top button