ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കാന്‍ സമൂഹം എന്തിനു മടിക്കുന്നുവെന്നു ബോളിവുഡ് നടി ട്വിങ്കിള്‍ ഖന്ന. അതൊരു ജൈവിക പ്രതിഭാസമാണെന്നും താരം പറയുന്നു. ആര്‍ത്തവമെന്നു കേള്‍ക്കുമ്പോള്‍ ഒളിച്ചു സംസാരിക്കേണ്ട ഒരു സംഗതിയെന്നു കരുതുന്നതിന്റെ യുക്തിയെന്താണ്. ആര്‍ത്തവത്തെ കുറിച്ച് പൊതു ഇടങ്ങളില്‍ സംസാരിക്കാനും നാം വിമുഖരാവുന്നു.
ഇന്ത്യയില്‍ മാത്രമല്ല പല ലോകരാജ്യങ്ങളിലും ഇതു തന്നെയാണ് സ്ഥിതിയെന്നും ട്വിങ്കിള്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആര്‍ത്തവത്തെ കുറിച്ച് ട്വിങ്കിള്‍ ഖന്ന നിര്‍മ്മിക്കുന്ന പദ്മന് എന്ന ചിത്രത്തെ കുറിച്ചുളള വിവരങ്ങളും അവര്‍ പങ്കുവച്ചു.
ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. കോയമ്പത്തൂര്‍ സ്വദേശിയായ അരുണാചല്‍ മുരുകനന്ദം പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായി വില കുറഞ്ഞ സാനിറ്ററി പാഡുകള്‍ ഉണ്ടാക്കുന്ന യന്ത്രം നിര്‍മ്മിക്കുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം.
അക്ഷയ് കുമാര്‍ സോനം കപൂര്‍ ,രാധികാ ആപ്തെ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണെന്നും ചിത്രം വൈകാതെ തിയേറ്ററുകളിലെത്തുമെന്നും ട്വിങ്കിള്‍ ഖന്ന പറഞ്ഞു.
Post Your Comments