CinemaNEWS

സ്വവര്‍ഗാനുരാഗ സീനുകള്‍ മുറിച്ചു മാറ്റാന്‍ കഴിയില്ലെങ്കില്‍ ഇവിടെ ഇത് പ്രദര്‍ശിപ്പിക്കണ്ട; കുവൈറ്റ്

ലോകമാകെ വന്‍ ശ്രദ്ധ നേടുന്ന ബ്യൂട്ടീ ആന്‍ഡ് ദ ബീസ്റ്റ്‌ എന്ന ചിത്രം കുവൈറ്റില്‍ നിന്ന് പിന്‍വലിച്ചു. കുവൈറ്റില്‍ 11 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എമ്മ വാട്‌സണ്‍ ബെല്ലയായും ഡാന്‍ സ്റ്റീവന്‍സ് ബീസ്റ്റ് ആയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പ്രശസ്ത അനിമേഷന്‍ കഥയായ ബ്യൂട്ടീ ആന്‍ഡ് ദ ബീസ്റ്റിന്റെ സിനിമാ രൂപമാണ്. ചിത്രത്തിലെ സ്വവര്‍ഗാനുരാഗ സീനുകള്‍ മുറിച്ച് മാറ്റണമെന്ന് നേരെത്തെ കുവൈറ്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് തയ്യാറല്ലെന്ന് നിര്‍മ്മാതാക്കളായ വാള്‍ട് ഡിസ്‌നി കോര്‍പ്പറേഷന്‍ സമ്മതിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ചിത്രം പിന്‍വലിക്കപ്പെട്ടത്.

shortlink

Post Your Comments


Back to top button