സ്ത്രീ ശരീരത്തെ ആസ്വദിക്കാം എന്ന ചിന്തയോടെ സ്ത്രീയ്ക്ക് നായിക വേഷം നല്‍കുന്ന തലത്തിലേക്ക് സംവിധായകരും സഹപ്രവര്‍ത്തകരുമടങ്ങുന്ന സിനിമ ലോകം മാറിക്കഴിഞ്ഞു. തങ്ങളെ പോലെ ജോലി ചെയ്ത് ജീവിക്കുന്നവര്‍ എന്ന പരിഗണനയില്ലാതെ ശരീരത്തെ മാത്രം വിലവയ്ക്കുന്ന ഒരിടമായി ചലച്ചിത്ര ലോകം മാറിയതിന്റെ തെളിവാണ് ഈ അടുത്ത കാലത്ത് നടിമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍. അത്തരത്തിലുള്ള ഒരു വെളിപ്പെടുത്തലുകളുമായി എത്തിയിയിരിക്കുകയാണ് മറ്റൊരു നടി കൂടി.
ഒരു പ്രശസ്ത കമ്പനിയുടെ സിഇഒയില്‍ നിന്നാണ് നടിയ്ക്ക് അത്തരത്തിലുളള പെരുമാറ്റം നേരിടേണ്ടി വന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ ഭാര്യ ട്വിങ്കിള്‍ ഖന്നയാണ് തനിക്ക് ടിവിഎഫ് സിഇഒ ആയ അരുണബ് കുമാറില്‍ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായതായി ആരോപിക്കുന്നത്.
ഇയാള്‍ തന്നെ പല തവണ ലൈംഗിക ബന്ധത്തിനു ക്ഷണിച്ചെ ന്ന് നടി ബ്ലോഗില്‍ കുറിക്കുന്നു. ഒരു നടിയായ തനിക്ക് ഈ അവസ്ഥയാണെങ്കില്‍ സാധാരണക്കാര്‍ക്ക് സമൂഹത്തില്‍ എന്തു സുരക്ഷയായിരിക്കുമെന്നാണ് ട്വിങ്കിള്‍ ഖന്ന ചോദിക്കുന്നത്.
ടിവിഎഫിലെ മറ്റു ഓഫീസ് ജീവനക്കാരികള്‍ക്കും ഇയാളില്‍ നിന്നും ഈ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെന്നും ട്വിങ്കിള്‍ ഖന്ന കുറിക്കുന്നു.
Post Your Comments